മണല്‍ക്കടത്തിനെതിരെ ജസീറ കളക്ടറേറ്റു പടിക്കല്‍ സമരം തുടങ്ങി

Jaseera, Kannur
കണ്ണൂര്‍: മണല്‍ മാഫിയയ്‌ക്കെതിരെ പഴയങ്ങാടി പൊലീസ് സ്‌റ്റേഷനു മുമ്പില്‍ ഒറ്റയാള്‍ സമരം നടത്തിയ പുതിയങ്ങാടിയിലെ ജസീറ എന്ന വീട്ടമ്മ കണ്ണൂര്‍ കളക്ടറേറ്റു പടിക്കല്‍ സമരം തുടങ്ങി. ഒന്നര വയസുള്ള ആണ്‍കുട്ടിയെയും മറ്റു മക്കളായ റിഷ്‌വാന, ഷിഫാന എന്നിവരെയും കൂട്ടിയാണ് ജസീറ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് കുത്തിയിരിപ്പു സമരം തുടങ്ങിയത്.

പഴയങ്ങാടി പോലീസ് സ്‌റ്റേഷനു മുന്നില്‍ കഴിഞ്ഞ മാസം മക്കളോടൊപ്പം ഏഴു ദിവസം സമരം നടത്തിയിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ശിശുക്ഷേമ സമിതി വിഷയത്തില്‍ ഇടപെട്ടാണ് സമരം അവസാനിപ്പിച്ചത്. പഴയങ്ങാടി പോലീസ് സ്‌റ്റേഷനില്‍ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയില്‍ മണല്‍ക്കടത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. മണല്‍ക്കടത്ത് തടയാന്‍ പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നും മണല്‍ മാഫിയയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജസീറയുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇതൊന്നും പാലിക്കപ്പെട്ടില്ലെന്ന് ആരോപിച്ചാണ് ജസീറ കളക്ടറേറ്റ് പടിക്കല്‍ സമരം തുടങ്ങിയത്. വെള്ളിയാഴ്ച ഉച്ചയോടെ പുതിയങ്ങാടി കടപ്പുറത്ത് മണല്‍ക്കടത്ത് ആരംഭിച്ചിരിക്കുകയാണെന്ന് ജസീറ പറഞ്ഞു. തടയാന്‍ ശ്രമിച്ചപ്പോള്‍ മണല്‍ക്കടത്തു സംഘം മര്‍ദ്ദിച്ചതായും ജസീറ പറഞ്ഞു. അധികൃതരുടെ ഉറപ്പുകള്‍ പാലിക്കപ്പെടാതെ സമരം അവസാനിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.
Keywords: Kerala, Kannur, Jaseera, Sand mafia, Collectorate, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post