ഇറിഗേഷന്‍ ക്വാര്‍ട്ടേഴ്‌സിനു പിന്‍ഭാഗത്തെ മതില്‍ ഇടിഞ്ഞു വീണു

കണ്ണൂര്‍: പഴശ്ശി ഇറിഗേഷന്‍ പദ്ധതിയുടെ സബ്ഡിവിഷന്‍ ഓഫീസ് ജീവനാരുടെ ക്വാര്‍ട്ടേഴ്‌സ് വളപ്പിന്റെ പിന്‍ഭാഗത്തു നിര്‍മ്മിച്ച കൂറ്റന്‍ മതില്‍ തകര്‍ന്നു വീണു.

wall-landscapedഅമ്പതു മീറ്ററോളം നീളത്തിലാണ് മതില്‍ തകര്‍ന്നു വീണത്. നൂറുകണിന് ആളുകളും, വാഹനങ്ങളും പോകുന്ന വഴിയിലാണ് മതിലിടിഞ്ഞ് വീണത്. ഞായറാഴ്ച പുലര്‍ച്ചെ 5.15നാണ് സംഭവം. സംഭവ സമയത്ത് യാത്രക്കാരും വാഹനങ്ങളുമില്ലാതിരുന്നതിനാല്‍ അപകടമൊഴിവാകുകയായിരുന്നു.
ധനലകഷ്മി ആശുപത്രി സമീപത്താണ് പഴശ്ശി ഇറിഗേഷന്‍ പദ്ധതി ജീവനാര്‍ായി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സ് നിലകാള്ളുന്നത്. മുപ്പതു വര്‍ഷത്തോളം കാലപ്പഴമുണ്ട്. ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്. ചെങ്കല്ലില്‍ പണിത മതിലും അത്രയും പഴമുണ്ട്.

ആറടിയിലധികം ഉയരമുള്ള മതില്‍ കഴിഞ്ഞ കുറേ നാളുകളായി ചരിഞ്ഞ രീതിയിലായിരുന്നു. അപകടഭീഷണിയെ തുടര്‍ന്ന് ഇതിന്റെ ഒരുഭാഗം ഇറിഗേഷന്‍വകുപ്പ് പൊളിച്ചു നീക്കിയിരുന്നു.

ഇതിനുശേഷവും വീണ്ടും മതില്‍ പൊളിച്ചു കെട്ടണമെന്ന് നഗരസഭ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മതിയായ ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞ് ഇറിഗേഷന്‍ അധികൃതര്‍ ഇത് അവഗണിച്ചുവെന്ന് ആക്ഷേപമുണ്ട്. പൊളിഞ്ഞ മതിലിന്റെ അവശിഷ്ടങ്ങള്‍ ഞായറാഴ്ച വൈകിട്ടോടെ ഇറിഗേഷന്‍ വകുപ്പ് റോഡില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

Keywords: Kerala, Kannur, Wall, fell down, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post