മണല്‍മാഫിയക്കെതിരെ പോരാടിയതിന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പീഡിപ്പിച്ചു: ജസീറ

കണ്ണൂര്‍: പുതിയങ്ങാടിയിലെ കടല്‍മണല്‍മാഫിയക്കെതിരെ ഒറ്റയാള്‍ സമരം നടത്തിയ തന്നെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ബന്ദിയാക്കി മാനസികമായ പീഡിപ്പിച്ചുവെന്ന് മാട്ടൂല്‍ വടക്കന്‍ഹൗസില്‍ ജസീറ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പഴയങ്ങാടി പൊലീസ് സ്‌റ്റേഷനു മുന്നില്‍ കുഞ്ഞുമായി നിന്ന തന്നെ മഴകൊണ്ടാല്‍കുഞ്ഞിന് അസുഖംവരുമെന്ന് പറഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പൊലീസിനെ കൊണ്ട് നിര്‍ബന്ധിതമായി കസ്റ്റഡിയിലെടുപ്പിച്ചു. കുടചൂടികുഞ്ഞിനെ മാറോടടുക്കി പിടിച്ചാണ് താന്‍സമരം നടത്തിയത്.
Jaseera, Kannur

കാര്യമായ അസുഖമൊന്നുമില്ലാത്ത കുഞ്ഞിന് ന്യൂമോണിയാണെന്ന് പറഞ്ഞാണ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈദ്യപരിശോധനടത്തിയപ്പോള്‍ തുമ്മല്‍ മാത്രമെയുളളൂവെന്ന് മനസിലായി. തുമ്മലിന് ഡോക്ടര്‍ കുറിച്ചുകൊടുത്ത മരുന്നുപോലും വാങ്ങാന്‍ വെല്‍ഫെയര്‍ ഓഫീസറായ മാത്യൂസ് അനുവദിച്ചില്ല. മുലകുടിമാറാത്ത കുട്ടിയോടൊപ്പംസമരം നടത്തിയതിന് അമ്മ എന്ന സ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കുമെന്ന് വെല്‍ഫെയര്‍ ഓഫീസര്‍ ഭീഷണിപ്പെടുത്തിയതായി ജസീറ ആരോപിച്ചു. പഴയങ്ങാടി സ്‌റ്റേഷനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തിയ തന്നെ അറസ്റ്റു ചെയ്തപ്പോള്‍ പൊലീസ് മെമ്മോ പോലും നല്‍കിയിട്ടില്ല. വൈദ്യപരിശോധനയ്ക്കും വിധേയമാക്കിയിട്ടില്ല. തലശേരിയിലെ ജുവനൈല്‍ കോടതിയില്‍ തന്നെയും കുട്ടിയെയും ഹാജരാക്കുകയും സമരം നിര്‍ത്തണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ജസീറ കുറ്റപ്പെടുത്തി.

പുതിയങ്ങാടി മട്ടാമ്പ്രം കടല്‍തീരത്തുളള പുരുഷന്‍മാരുടെ അനധികൃത മണലൂറ്റ് നിര്‍ത്താന്‍ കഴിഞ്ഞെങ്കിലും സ്വന്തം ആവശ്യത്തിനെന്ന് പറഞ്ഞ് രാവിലെ മുതല്‍ വൈകിട്ട് വരെ നൂറ്റി അറുപതോളം സ്ത്രീകള്‍ നടത്തുന്ന മണല്‍കടത്ത് തടയാനാവുന്നില്ല. പഴയങ്ങാടി പൊലീസ് പരാതി നല്‍കിയിട്ടും ഇതിനെതിരെ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് പൊലീസ് സ്‌റ്റേഷനുമുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. മണലൂറ്റ് നിര്‍ത്തണമെന്ന് സ്ത്രീകളോട് നേരിട്ട് ആവശ്യപ്പെട്ടപ്പോള്‍ തങ്ങള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണെന്നും കേസ് നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

മണല്‍മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച മുന്‍ എസ്. ഐയെ സ്ഥലംമാറ്റി.തന്നെ ആക്രമിച്ച മണല്‍മാഫിയ സംഘത്തിലെ തമിഴ് സ്ത്രീകളെ ജാമ്യത്തിലെടുക്കാന്‍ വന്നത് അവിടുത്തെ പഞ്ചായത്ത് അംഗമായിരുന്നുവെന്നും ജസീറ പറഞ്ഞു.കടലോരമില്ലാതെയാല്‍ നൂറുകണക്കിന്കുടുംബങ്ങള്‍ക്ക് കൂരനഷ്ടപ്പെടും. കടലും മണലും നമുക്ക് വേണമെന്നും തന്റെസമരത്തിന് ജനപിന്തുണ വര്‍ദ്ധിച്ചുവരികയാണെന്നും ഇപ്പോള്‍ തനിച്ചല്ല സമരം ചെയ്യുന്നതെന്ന ബോധ്യമുണ്ടെന്നും ജസീറ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ ജനകീയ പ്രതികരണ വേദി പ്രവര്‍ത്തകരായ വി.വി പ്രഭാകരന്‍, ചന്ദ്രാംഗദന്‍ പഴയങ്ങാടി,രമേശന്‍കുഞ്ഞിമംഗലം എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Sand mafia, Jaseera, child line, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post