എം. വി ജയരാജനെതിരായ കേസ് കോടതി തളളി

കണ്ണൂര്‍: കോഴിക്കോട് അസിസ്റ്റന്റ് കമ്മിഷണറായിരുന്ന രാധാകൃഷ്ണപിളളയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ സി. പി. എം സംസ്ഥാനകമ്മിറ്റിയംഗം എം.വി ജയരാജനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്വമേധയാഎടുത്ത കേസ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കെ.കൃഷ്ണകുമാര്‍ തളളി.

കോഴിക്കോട് എസ്. എഫ്. ഐ മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ രാധാകൃഷ്ണപിളള വെടിയുതിര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എസ്. എഫ്. ഐ നടത്തിയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കേസിനാസ്പദമായ പരാമര്‍ശം ജയരാജനില്‍ നിന്നുണ്ടായത്. യൂണിഫോം അഴിച്ചുവെച്ചാല്‍ കമ്മിഷണറെ ആര്‍ക്കും തല്ലാം എന്നതായിരുന്നു ജയരാജന്റെ പ്രസംഗം.
Court

കേരള പൊലീസ് ആക്ട് 117 ഇ, ഐ.പി.സി 116,117 എന്നീ വകുപ്പുകള്‍പ്രകാരമാണ് കേസെടുത്തിരുന്നത്. പൊലീസിന്റെ കൃത്യനിര്‍വഹണം തടയുംവിധം പ്രവര്‍ത്തിച്ചുവെന്ന കുറ്റാരോപണം നിയമപരമായി നില നില്‍ക്കില്ലെന്ന് ജയരാജനു വേണ്ടി ഹാജരായ അഡ്വ. ബി. പി ശശീന്ദ്രന്‍ വാദിച്ചു. പ്രസംഗത്തിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥന് ദേഹോപദ്രവം സംഭവിക്കാത്തതിനാല്‍ ഐ.പി.സി പ്രകാരമുളള കുറ്റാരോപണവും ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. 2011 ഒക്ടോബര്‍ 19നാണ് കേസിനാസ്പദമായ സംഭവം.

Keywords: Kerala, Kannur, M. Vijayarajan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post