കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബി.എഡ്. പരീക്ഷ

കണ്ണൂര്‍ സര്‍വകലാശാല ടീച്ചര്‍ ഏജ്യുക്കേഷന്‍ സെന്ററുകളിലെ ബി.എഡ്. (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ ആഗസ്റ്റ് 14ന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ജൂലൈ 20 വരെയും 130 രൂപ പിഴയോടെ ജൂലൈ 23 വരെയും സ്വീകരിക്കുന്നതാണ്. ജൂണ്‍ ഒന്നിന് നിലവില്‍ വന്ന പുതുക്കിയ ഫീസ് നിരക്കിലാണ് അപേക്ഷിക്കേണ്ടത്.

ബി.ഡി.എസ് പരീക്ഷ പുനഃക്രമീകരിച്ചു

ജൂലൈ 16ന് ആരംഭിക്കാനിരുന്ന ഫൈനല്‍ ബി.ഡി.എസ്. പാര്‍ട്ട് -രണ്ട് ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ ജൂലൈ 31ന് ആരംഭിക്കുന്ന വിധത്തില്‍ പുന:ക്രമീകരിച്ചു.


ബി.എസ്.സി. നഴ്‌സിംഗ് (ആയുര്‍വേദ) പരീക്ഷ പുനഃക്രമീകരിച്ചു

ജൂലൈ 15ന് ആരംഭിക്കാനിരുന്ന മൂന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിംഗ് (ആയുര്‍വേദ) ഡിഗ്രി (സപ്ലിമെന്ററി) പരീക്ഷ ജൂലൈ 30ന് ആരംഭിക്കുന്ന വിധത്തില്‍ പുനഃക്രമീകരിച്ചു.


ഫിസിക്കല്‍ ആന്റ് ഓര്‍ഗാനിക് കെമിസ്ട്രി പരീക്ഷ പുനഃക്രമീകരിച്ചു

ജൂലൈ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രിയുടെ പേപ്പര്‍ VI - 'ഫിസിക്കല്‍ ആന്റ് ഓര്‍ഗാനിക് കെമിസ്ട്രി' പരീക്ഷ ജൂലൈ 22ന് നടക്കുന്ന വിധത്തില്‍ പുനഃക്രമീകരിച്ചു.

ബി.ടെക് കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

നാലും ആറും സെമസ്റ്റര്‍ ബി.ടെക് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് യഥാക്രമം ജൂലൈ 15, 22 തീയതികളില്‍ മാങ്ങാട്ട്പറമ്പ് ക്യാമ്പസില്‍ ആരംഭിക്കുന്നതാണ്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവന്‍ അധ്യാപകരും അന്നേ ദിവസം മുതല്‍ ക്യാമ്പില്‍ ഹാജരാകേണ്ടതാണെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിക്കുന്നു.
Kannur, University, Examination, Education, Kerala, B.Ed, BA, BSC, BDS, Kerala News, International News
നാലാം സെമസ്റ്റര്‍ ബി.എസ്.സി. പ്രായോഗിക പരീക്ഷകള്‍

നാലാം സെമസ്റ്റര്‍ ബി.എസ്.സി. ബോട്ടണി (കോംപ്ലിമെന്ററി - സി.സി.എസ്.എസ്), നാലാം സെമസ്റ്റര്‍ ബി.എസ്.സി. ഫിസിക്‌സ് (കോര്‍+കോംപ്ലിമെന്ററി - സി.സി.എസ്.എസ്) പ്രായോഗിക പരീക്ഷകള്‍ യഥാക്രമം ജൂലൈ 16, 22 തീയതികളില്‍ വിവിധ കോളജുകളില്‍ ആരംഭിക്കുന്നതാണ്.

ബി.എ. ട്രാവല്‍ + ടൂറിസം പ്രായോഗിക പരീക്ഷ

ജൂലൈ 10ന് ചട്ടഞ്ചാല്‍ എം.ഐ.സി. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ വെച്ച് നടക്കേണ്ടിയിരുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ. ട്രാവല്‍ + ടൂറിസം (കോംപ്ലിമെന്ററി ജ്യോഗ്രഫി - സി.സി.എസ്.എസ്) പ്രായോഗിക പരീക്ഷകള്‍ ജൂലൈ 15ന് നടത്തുന്നതാണ്. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

Keywords: Kannur, University, Examination, Education, Kerala, B.Ed, BA, BSC, BDS, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post