ചിറക്കല്‍ രാജാസ് വില്‍പന വീണ്ടും അനിശ്ചിതത്തിലേക്ക്

Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കണ്ണൂര്‍: വീണ്ടും വിവാദത്തിലേക്ക് വഴി തുറന്നതോടെ ചിറക്കല്‍ രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ഏറ്റെടുക്കല്‍ അനിശ്ചിതാവസ്ഥയിലായി. പതിനാറുകോടിക്ക് വീണ്ടും വില്‍പനയ്ക്കുവെച്ച സ്‌കൂള്‍ ഏറ്റെടുക്കാന്‍ സി.പി.എം നിയന്ത്രണത്തിലുളള കണ്ണൂര്‍ എഡ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ്‌സൊസെറ്റി രംഗത്തുവന്നതോടെ ചിറക്കല്‍ സ്‌കൂള്‍ വില്‍പനയുമായി ബന്ധപ്പെട്ട് ഏറെക്കാലമായി പുകഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചേരിതിരിവും മറനീക്കി വന്നു.

നാട്ടിലും മറുനാട്ടിലുമായി കോടികള്‍ പിരിവെടുത്തിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമായ ലീഡര്‍ കെ.കരുണാകരന്‍ പഠിച്ച സ്‌കൂള്‍ ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെ.സുധാകരനെ സംബന്ധിച്ചിടുത്തോളം അതു മാരകമായി ദോഷം ചെയ്യും. മാത്രമല്ല കേന്ദ്രമന്ത്രി വയലാര്‍ രവി പൊതുചടങ്ങില്‍ വെച്ച് കൈമാറിയ കരാര്‍രേഖ റദ്ദാക്കപ്പെട്ടതും പിരിച്ച തുകയെ ചൊല്ലിയുളള തര്‍ക്കവും പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിന് തുടക്കമിടുകയും ചെയ്യും. ഇതുകൂടാതെ നിതാന്തവൈരികളായ സി.പി. എമ്മിന്റെ മുന്നില്‍ആയുധം വെച്ചുകീഴടങ്ങിയെ മാനക്ഷയവും സുധാകരന്‍ നേതൃത്വം നല്‍കുന്ന കരുണാകരന്‍ ട്രസ്റ്റിനുണ്ടാകും.

വിശാല ഐ ഗ്രൂപ്പില്‍ തന്നെ കരുണാകരനെ അളവറ്റ് സ്‌നേഹിക്കുകയും ഇപ്പോഴും വികാരമായി കൊണ്ടുനടക്കുകയും ചെയ്യുന്ന വലിയൊരുവിഭാഗം പ്രവര്‍ത്തകരുണ്ട്. അതുകൊണ്ട് തന്നെ കരുണാകരന്റെജീവിതം തുടങ്ങിയ കലാലയം സംരക്ഷിക്കാന്‍ പോലും കഴിഞ്ഞില്ലെന്ന വിഷയത്തില്‍ ഇവര്‍ ഗ്രൂപ്പ് മത്സരത്തില്‍ എതിര്‍പാളയത്തിലേക്ക് പോകാനും സാദ്ധ്യതയുണ്ട്.

ചിറക്കല്‍ രാജാസിലെ കെ. എസ്. ടി. എ യൂണിയനില്‍പ്പെട്ട അധ്യാപകരുടെ ഇടപെടലാണ് സ്‌കൂള്‍ ഏറ്റെടക്കാന്‍ സി. പി. എമ്മിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. ഈക്കാര്യം തങ്ങള്‍ മാനേജ്‌മെന്റുമായി സംസാരിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അനുകൂലമായ തീരുമാനമുണ്ടായാല്‍ സ്‌കൂള്‍ ഏറ്റെടുക്കുമെന്നും കണ്ണൂര്‍ എഡ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ് സൊസെറ്റി ഭാരവാഹികള്‍ അറിയിച്ചു.

എന്നാല്‍ കോണ്‍ഗ്രസും കെ.സുധാകരന്‍ എം.പിയും ഉയര്‍ത്തുന്ന ശക്തമായ പ്രതിരോധം മറികടന്നുവേണം ഇതുസാധ്യമാകാന്‍. മാത്രമല്ല ചിന്നി ചിതറിക്കിടക്കുന്ന മാനേജ് മെന്റ് പ്രതിനിധികളായ 120 പേരുടെ ഒരുമിച്ചുളള സമ്മതപത്രവും ഇതിനായി വേണം. ഒരാള്‍ ഇടഞ്ഞു നിന്നാല്‍ പോലും സ്‌കൂള്‍ ഏറ്റെടുക്കല്‍ നടപടി സ്തംഭിക്കും.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post