കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ശക്തമായിട്ടും രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇപ്പോള്‍ രാജിവയ്ക്കാത്തത് ജോപ്പനൊപ്പം പത്തനംതിട്ട ജയിലില്‍ കഴിയേണ്ടിവരുമെന്നതിനാലാണ്. ടീം സോളാര്‍ തട്ടിപ്പിന് കുടപിടിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ ഗൂഢാലോചനയ്ക്ക് കേസെടുക്കമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ ടീം തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്തിയുടെ രാജി ആവശ്യപ്പെട്ട് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ താലൂക്ക് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കോടിയേരി.
സോളാര്‍ തട്ടിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത് മന്ത്രി കെ.സി. ജോസാഫാണെങ്കില്‍ തട്ടിപ്പുകാര്‍ക്ക് ഇരകളെ വലവീശിപ്പിടിക്കാന്‍ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രിയുടെയും ആഭ്യന്ത്രര മന്ത്രിയുടെയും അറിവോടുകൂടിത്തന്നെയാണ്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുടെ പേരുപറഞ്ഞ് കള്ളച്ചെക്ക് നല്‍കിയ ബിജു രാധാകൃഷ്ണന്റെ പേരില്‍ കേസെടുക്കാതെ ഒഴിവാക്കിയതു തന്നെ കള്ളന് കുടപിടിച്ചതിന്റെ വ്യക്തമായ ഉദാഹരണമാണ്. ഈ ചെക്ക് കാണിച്ച് ബിജുവും സരിതയും ഇരകളെ വലയിലാക്കിയിട്ടുണ്ട്. പി.ആര്‍.ഡി. ഡയറക്ടറായി ഫിറോസിനെ നിയമിച്ചതുപോലും എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയായിരുന്നു. സരിതയ്ക്കും കൂട്ടര്‍ക്കും എല്ലാതട്ടിപ്പിനും ഒത്താശചെയ്ത നല്ല ചങ്ങാതിയാണ് ഫിറോസ്. സരിതയ്‌ക്കെതിരെ തലശ്ശേരിയില്‍ കേസെടുത്ത എസ്.ഐയെ എന്തിനാണ് സ്ഥലംമാറ്റിയതെന്നതിനും വ്യക്തമായ വിശദീകരണമില്ല.
നടി ശാലുമേനോന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിലെത്തിയത് എങ്ങിനെയാണെന്നും എല്ലാവരും അറിഞ്ഞുകഴിഞ്ഞു. കുറ്റബോധംകൊണ്ടാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തട്ടിപ്പുകാരികളെ ഫോണ്‍ ചെയ്തകാര്യം തുറന്നുപറയാന്‍ മടിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. എന്‍. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സി.പി.സന്തോഷ്, എം. ഉണ്ണികൃഷ്ണന്‍, വി.വി. കുഞ്ഞികൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, CM, Kodiyeri Balakrishnan, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Post a Comment