ശാസ്ത്രീയ പരിശീലനത്തിനായി ഡ്രൈവേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ ആരംഭിക്കും: മന്ത്രി ആര്യാടന്‍

Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

കണ്ണൂര്‍: മോട്ടോര്‍ വാഹന വകുപ്പ് മലപ്പുറം എടപ്പാളില്‍ ശാസ്ത്രീയമായി ഡ്രൈവിംഗ് പരിശീലിപ്പിക്കുന്നതിനായി ഡ്രൈവേഴ്‌സ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തോട്ടടയില്‍ സംസ്ഥാനത്തെ രാമത് കമ്പ്യൂട്ടറൈസ്ഡ് വെഹിക്കിള്‍ ടെസ്റ്റിംഗ് സെന്ററിന്റെയും കംമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡ്രൈവര്‍മാരുടെ അശ്രദ്ധ കാരണമാണ് ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങളുണ്ടാകുന്നത്.

അതു കൊണ്ട് സര്‍ക്കാര്‍ ഡ്രൈവര്‍മാരുടെ പരിശീലനത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം 4100 പേര്‍ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടു. 10,000ത്തോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.സംസ്ഥാനത്തെ റോഡുകളുടെ വീതി കുറവും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നുണ്ട്.
സംസ്ഥാനത്തെ മോട്ടോര്‍ വാഹനവകുപ്പിന് പറയത്തക്ക പുരോഗതി സാധ്യമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതിന് കാരണം സംസ്ഥാനത്തെ വാഹനങ്ങളുടെ പെരുപ്പവും മോട്ടോര്‍ വാഹന വകുപ്പിലെ ജീവനക്കാരുടെ എണ്ണക്കുറവുമാണ്.

78 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംസ്ഥാനത്ത് ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും ആയിരക്കണക്കിന് വാഹനങ്ങള്‍ കേരളത്തിലെത്തുന്നുണ്ട്. എന്നാല്‍ മോട്ടോര്‍ വാഹനവകുപ്പിലെ ജീവനക്കാരുടെ എണ്ണം 1,900 ആണ്. എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 410 പേരെ പുതുതായി നിയമിച്ചിരുന്നു. സംസ്ഥാനതലത്തില്‍ മോട്ടോര്‍ വാഹന വകുപ്പിലെ പരാതികള്‍ പരിഹരിക്കാന്‍ പുതിയ കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ അദാലത്തുകള്‍ നടത്തും. ആദ്യത്തെ അദാലത്ത് ഇന്ന് കണ്ണൂരില്‍ നടക്കും.

കെ.സുധാകരന്‍ എംപി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എ.പി.അബ്ദുല്ലക്കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. എം. എല്‍. എമാരായസണ്ണി ജോസഫ്, കെ.കെ നാരായണന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. എ സരള, കലക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍, എസ്. പി രാഹുല്‍ ആര്‍. നായര്‍, കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രകാശിനി, പി.വി തങ്കമണി, സി.കെ സജേഷ്‌കുമാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.

Keywords: Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post