കണ്ണൂര്‍: സര്‍വീസില്‍ നിന്നും വിരമിച്ച കണ്ണൂര്‍ റെയ്ഞ്ച് ഐജി ജോസ് ജോര്‍ജിന് എ. ആര്‍ ക്യാമ്പ് സേനാംഗങ്ങളുടെ വിടവാങ്ങല്‍ സല്യൂട്ട്. വെള്ളിയാഴ്ച രാവിലെ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടത്തിയ ഫെയര്‍വെല്‍ പരേഡിലാണ് സേനാംഗങ്ങള്‍ ഐജിക്ക് യാത്രയയപ്പ് നല്‍കിയത്. കണ്ണൂരില്‍ നിന്നും വിരമിക്കുന്ന ആദ്യ ഐജിയാണ് ജോസ് ജോര്‍ജ്.
വോളിബാള്‍ താരമെന്ന നിലയില്‍ ദേശീയ തലത്തില്‍ പ്രശസ്തനായ ജോസ്‌ജോര്‍ജ് കേരളപൊലീസിലെ വോളിബാള്‍ ടീമംഗമായിരുന്നു. 1975ല്‍ പൊലീസ് ഇന്‍സ്‌പെക്ടറായി സര്‍വീസില്‍ പ്രവേശിച്ച ജോസ് ജോര്‍ജിന് 1998ല്‍ ഐ.പി.എസ് ലഭിച്ചു.കാസര്‍കോട്, വയനാട്,ജില്ലകളില്‍ എസ്. പി, വിവിധ ബറ്റാലിയനുകളുടെ കമാന്‍ഡന്റ്, പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.
2007ല്‍ ഡി.ഐ.ജിയും 2011ല്‍ ഐജിയമായി നിയമിതനായി. 2004ല്‍ പ്രശസ്ത സേവനത്തിനും 2012ല്‍ വിശിഷ്ട സേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡലും ലഭിച്ചിട്ടുണ്ട്.1973ല്‍ 80വരെ കേരള പൊലീസ് വോളിബാള്‍ ടീമംഗവും 1978ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ടീമംഗവും 1989മുതല്‍ 91വരെ വോളിബാള്‍ പുരുഷവനിതാടീമുകളുടെ കോച്ചുമായിരുന്നു. ചടങ്ങില്‍കണ്ണൂര്‍ എസ്. പി രാഹുല്‍ ആര്‍. നായര്‍ പങ്കെടുത്തു.

Keywords: Kerala, Kannur, IG Jose George, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment