മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിക്കുന്നു: ടി.വി. രാജേഷ്

കണ്ണൂര്‍: ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലും സമയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എം.എല്‍.എ. പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇടത് യുവജനസംഘടനകള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്തെങ്കിലും പരാതിയുമായി പോയാല്‍ മുഖ്യമന്ത്രിയെ കാണാന്‍ പെടാപ്പാട് പെടണം. കോണ്‍ഗ്രസ്സുകാരെ കൊണ്ടുള്ള തിരക്ക് തന്നെ കാരണം. അല്ലാതെ പരാതിക്കാരെക്കൊണ്ടല്ല. പ്രശ്‌നം പരിഹരിക്കുന്നത് പോലും പ്രഹസനമായി കെട്ടുകാഴ്ചകളാക്കി മാറ്റുന്നതാണ് മുഖ്യമന്ത്രിയുടെ തന്ത്രം. ഇത് ജനസേവനമല്ല, മറിച്ച് ജനദ്‌റോഹമാണെന്നും രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പൊതുജന സേവനത്തിനല്ല, ആഗോളവഞ്ചനയ്ക്കാണ് അവാര്‍ഡ് നല്‍കേതെന്നും ടി.വി.രാജേഷ് പറഞ്ഞു.
T.V Ragesh, Kannur

പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ രണ്ടുലക്ഷം പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ചുവെന്നാണ് മുഖ്യമന്ത്രി വീമ്പിളക്കുന്നത്. ഒരൊറ്റ പരാതിക്ക് പോലും മതിയായ പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. രാജഭരണത്തെ അനുസ്മരിക്കുന്ന വിധത്തിലുള്ള പ്രഹസനമാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ കണ്ടത്.

ജനസമ്പര്‍ക്കപരിപാടിയില്‍ ഭൂരഹിതരായവരുടെ പരാതികളാണ് കൂടുതലും കിട്ടിയിരുന്നത്. എന്നാല്‍ ഇതൊന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഉമ്മന്‍ചാണ്ടി തയ്യാറായിരുന്നില്ല. കേരളത്തെ സരിത കേരളമാക്കി മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കേസ് അന്വേഷണങ്ങളും മറ്റും മുഖ്യമന്ത്രി തട്ടിപ്പാക്കി മാറ്റുകയാണ്. സ്വന്തക്കാരെ കേസില്‍ നിന്നൊഴിവാക്കിയും രാഷ്ട്‌റീയ എതിരാളികളെ കേസില്‍ കുടുക്കിയുമാണ് ഉമ്മന്‍ചാണ്ടി നീതി നിര്‍വഹണം നടത്തുന്നതെന്നും രാജേഷ് പറഞ്ഞു.

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതും മുഖ്യമന്ത്രിയുടെ തട്ടിപ്പാണ്. എല്ലാ തട്ടിപ്പുകളും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ തലയില്‍ വച്ചു കൊടുക്കാനുള്ള തന്ത്രമാണ് മൊബൈല്‍ ഫോണ്‍ തനിക്കില്ലെന്ന് പറയുന്നതിനു പിന്നിലുള്ളത്. പേഴ്‌സണല്‍ സ്റ്റാഫിന്റെ മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചാല്‍ മുഖ്യമന്ത്രിക്ക് പ്രതികളുമായുള്ള ബന്ധം കണ്ടുപിടിക്കാന്‍ കഴിയുമെന്നും രാജേഷ് പറഞ്ഞു.

സ്‌റ്റേഡിയം കോര്‍ണറില്‍ നിന്ന് പ്രകടനമായാണ് യുവജന സംഘടനകള്‍ കലക്ടറേറ്റ് മാര്‍ച്ചിനെത്തിയത്. മാര്‍ച്ച് നേരിടാന്‍ കനത്ത പൊലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി. അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജു കക്കൈ, എം. എസ്. നിഷാദ്, ഗോപീകൃഷ്ണന്‍, കെ. സന്തോഷ്, ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ബിനോയ് കുര്യന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, CM, Oommen Chandy, T.V Ragesh, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post