ക്രൈംബ്രാഞ്ച് സംഘത്തെ ആക്രമിച്ച ഒരാള്‍ അറസ്റ്റില്‍

Arrest, Mattannur
മട്ടന്നൂര്‍: മണക്കായി കൂട്ടക്കൊലകേസിലെ പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തുന്നതിനിടെ ക്രൈംബ്രാഞ്ച് സംഘത്തെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. മണക്കായി സ്വദേശി പ്രശാന്തിനെയാണ് മട്ടന്നൂര്‍ എസ്.ഐ രമേശനും സംഘവും അറസ്റ്റു ചെയ്തത്.

മണക്കായിയില്‍ കൂട്ടക്കൊലനടത്തിയ കേസിലെ പ്രതി ഷെരീഫിനെ തെളിവെടുപ്പിനായി സംഭവം നടന്ന വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് പ്രതിക്കുനേരെയും ഇതുതടയാന്‍ശ്രമിച്ച ക്രൈംബ്രാഞ്ച് സംഘത്തിനു നേരെയും അക്രമമുണ്ടായത്. സി.ഐ പൃഥിരാജടക്കം അഞ്ചു ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ക്കു പരിക്കേല്‍ക്കുകയുണ്ടായി. അക്രമം നടത്തിയ നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ മട്ടന്നൂര്‍ ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: Kerala, Kannur, Mattannur, Arrest, Police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post