ട്രാവല്‍ ഏജന്‍സി ഉടമയ്ക്കു നേരെ അക്രമം: പോലീസ് കേസെടുത്തു

Attack, Kannur, Kerala, Mask, Police, Complaint, Travel Agency Owner
കണ്ണൂര്‍: ട്രാവല്‍ ഏജന്‍സി ഉടമയെ മുഖംമൂടി സംഘം ഓഫീസില്‍ കയറി അക്രമിച്ച സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്തു. എസ്.എന്‍. പാര്‍ക്കിനടുത്തെ അര്‍ജുന്‍ ട്രാവല്‍സ് ഉടമ പയ്യാമ്പലത്തെ റോയല്‍ ഹെവന്‍ അപ്പാര്‍ട്ട് മെന്റിലെ ജി. സോമരാജനെ (51) അക്രമിച്ചതിനാണ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്.

കഴിഞ്ഞമെയ് പത്തിന് തൂവാലകൊണ്ട് മുഖംമറച്ച രണ്ടു പേര്‍ സോമരാജനെ ആക്രമിച്ചുവെന്നാണ് പരാതി. നേരത്തെ ഡല്‍ഹിയിലുണ്ടായിരുന്ന സമയത്ത് കണ്‍സ്ട്രക്ഷന്‍ സ്ഥാപന ഉടമയായ സൈനുദ്ധീനുമായി 26 കോടിരൂപയുടെ സാമ്പത്തികതര്‍ക്കമുണ്ടായിരുന്നു. ഈ പ്രശ്‌നത്തില്‍ നല്‍കിയ കേസ് പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്നാണ് സോമരാജന്റെ പരാതി.

Keywords: Attack, Kannur, Kerala, Mask, Police, Complaint, Travel Agency Owner, Case, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post