Home » , , » പുനരധിവാസ പദ്ധതികളില്ല; കണ്ണൂരില്‍ മാനസികരോഗികളുടെ എണ്ണം പെരുകുന്നു

പുനരധിവാസ പദ്ധതികളില്ല; കണ്ണൂരില്‍ മാനസികരോഗികളുടെ എണ്ണം പെരുകുന്നു

Written By Kasargodvartha on Jun 20, 2013 | 10:35 PM

കണ്ണൂര്‍: ജില്ലയിലെ നഗരങ്ങളില്‍ അലഞ്ഞുതിരിയുന്ന മാനസികരോഗികളുടെ എണ്ണം പെരുകുന്നു. ഭിക്ഷാടകരോടൊപ്പം ഇവരും കൂടിയായത് നഗരത്തിലെത്തുന്നവരെ ഭീതിപ്പെടുത്തുകയാണ്. അക്രമസ്വഭാവം കാണിക്കുന്നവരും ഇവരിലുണ്ട്. കണ്ണൂര്‍ നഗരത്തില്‍ അലഞ്ഞുതിരിയുന്ന മാനസികരോഗികളില്‍ കൂടുതല്‍ ഒരുകാലത്ത് കഞ്ചാവടക്കമുളള ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമകളായവരാണ്.
Kannur Vartha


നഗരസഭയ് ക്കോ സര്‍ക്കാരിനോ മാനസികാരോഗ്യപദ്ധതികളില്ലാത്തത് ഇവരുടെ പുനരധിവാസം അസാധ്യമാക്കിയിരിക്കുകയാണ്.

കണ്ണൂര്‍ നഗരത്തില്‍ മാത്രം മുപ്പതിലേറെ അലഞ്ഞുതിരിയുന്ന മാനസികരോഗികളുണ്ടെന്നാണ് പ്രാഥമികവിവരം. മറ്റിടങ്ങളില്‍ നിന്നും ട്രെയിന്‍മാര്‍ഗം എത്തിച്ചേരുന്നവരും ഇതില്‍ ഉള്‍പ്പെടും. കടവരാന്തകള്‍, റെയില്‍സ്‌റ്റേഷന്‍ പരിസരം, പഴയബസ് സ്റ്റാന്‍ഡ്, താവക്കര, തെക്കിബസാര്‍, പാറക്കണ്ടി തുടങ്ങിയ സ്ഥലങ്ങളാണ് ഇവരുടെ വിഹാരകേന്ദ്രങ്ങള്‍. സിക്‌സോഫ്രാനിയ ബാധിച്ച ഇവരില്‍ ചിലര്‍ അക്രമാസക്തരാവാറുണ്ട്. ഒരു വര്‍ഷം മുമ്പ് കണ്ണൂര്‍ കെ. എസ്. ആര്‍.ടി. സി ഡിപ്പോയ്ക്കടുത്തുവെച്ച് അക്രമാസക്തനായ ഒരുമാനസികരോഗി കല്ലുകൊണ്ട് തലയ്ക്കിടിച്ച് കാടാച്ചിറ കോട്ടൂരിലെ ഒരു മധ്യവയസ്‌കന്‍ മരിച്ചിരുന്നു.ബസ് കാത്തു നിന്ന ഒരു പെണ്‍കുട്ടിയും ആക്രമിക്കപ്പെട്ടു. ഇയാളെ പിടികൂടി ജില്ലാആശുപത്രിയിലെ സെല്ലില്‍ അടച്ചുവെങ്കിലും പിന്നീട് രക്ഷപ്പെട്ടു.

അന്യസംസ്ഥാനങ്ങളില്‍നിന്നുമെത്തുന്ന മാനസികരോഗികളായ സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. ഇവരെ പുനരധിവസിപ്പിക്കുന്നതിനായി കണ്ണൂര്‍ നഗരസഭ കുറച്ചുപേരെ പിടികൂടി മേലെചൊവ്വ പ്രത്യാശഭവനിലെത്തിക്കുന്ന പദ്ധതി പൊലീസിന്റെ സഹായത്തോടെ നടപ്പാക്കിയെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു.

ജില്ലയില്‍ മാനസികരോഗികളെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ സംവിധാനമില്ലാത്തത് ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. ചില മതസംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിക്കുന്നത്. എന്നാല്‍ മാനസികരോഗം മൂര്‍ച്ഛിച്ച ഇത്തരക്കാര്‍ക്ക് ഫലപ്രദമായ ചികിത്സ നല്‍കാന്‍ ഇത്തരം കേന്ദ്രങ്ങള്‍ക്ക് കഴിയുന്നില്ല.

ജില്ലാ ആശുപത്രിയില്‍ എല്ലാതിങ്കളാഴ്ചയും മാനസികാരോഗ്യവിദഗ്ദ്ധന്‍ ചികിത്സ നടത്താറുണ്ടെങ്കിലും ഇത്തരം രോഗികളെ കൊണ്ടുപോകാന്‍ സുരക്ഷാകാരണങ്ങളാല്‍ കഴിയാറില്ലെന്ന് പ്രത്യാശഭവന്‍ അധികൃതര്‍ പറയുന്നു. പലരും കണ്ണുവെട്ടിച്ച് ചാടിപ്പോകുന്നതാണ് കാരണം. മാത്രമല്ല കൂടുതല്‍ പേരെ ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കാനോ കൃത്യമായ മരുന്നുകള്‍ നല്‍കാനോ കഴിയുന്നില്ല. കണ്ണൂരില്‍ ജനമൈത്രി പൊലീസ് പോലുളള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഈ മേഖലയില്‍ അവര്‍ ശ്രദ്ധിക്കുന്നില്ലെന്ന് നഗരവാസികള്‍ പറയുന്നു.

ഉടമുണ്ടുപോലുമില്ലാതെ കരിപിടിച്ച് ജടപിടിച്ച മുടിയുമായി അഴുകിയ രീതിയിലാണ് പലരും ചപ്പുചവറുകള്‍പൊറുക്കി നടക്കുന്നത്. ആരുടെയും കാരുണ്യത്താല്‍ വല്ലതും എപ്പോഴെങ്കിലും കിട്ടിയാല്‍ വിശപ്പടക്കും. അര്‍ദ്ധബോധാവസ്ഥയില്‍ ജീവിക്കുന്നമനുഷ്യജന്മങ്ങള്‍ നഗരത്തിലെത്തുന്നവര്‍ക്ക് നൊമ്പരകാഴ്ചകളാണ്. തലശേരി നഗരത്തില്‍ തിരുനെല്‍വേലി സ്വദേശി മുത്തുകൃഷ്ണ(30)നെന്ന യുവാവ് ഉടുവസ്ത്രം പോലുമില്ലാതെയാണ് തെരുവില്‍ അലഞ്ഞുതിരിയുന്നത്.

കടകള്‍ക്കു മുമ്പില്‍വന്ന് കൈനീട്ടുന്ന മുത്തുകൃഷ്ണനെപ്പോലെയുളളവരെ തുരത്താന്‍ നായ് കുരുണപ്പൊടിയാണ് കച്ചവടക്കാര്‍ നിര്‍ദ്ദയം പ്രയോഗിക്കുന്നത്.

Keywords: Kerala, Kannur, Hospital, Mental, man, peoples, medicines, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Share this article :
0 Comments
Tweets
Comments

Post a Comment

 
Support : Creating Website | Johny Template | Mas Template
Copyright © 2011. Kannur Vartha | Kannur News | Latest Malayalam News from Kannur - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger