കാലവര്‍ഷം കലിതുളളി: ജില്ലയില്‍ കനത്ത നാശനഷ്ടം

Rain in Kannur
കണ്ണൂര്‍: കഴിഞ്ഞ ദിവസം വീശിയടിച്ച കാറ്റിലും മഴയിലും കനത്തനാശനഷ്ടം. തിങ്കളാഴ്ത വൈകിട്ട് വീശിയടിച്ച ചുഴലിക്കാറ്റ് ജില്ലയില്‍ വന്‍നാശനഷ്ടമാണ് സംഭവിച്ചത്. പലയിടങ്ങളിലും തെങ്ങ്,വാഴ, കവുങ്ങ് തുടങ്ങിയ കാര്‍ഷികവിളകള്‍ നശിക്കുകയും വീടുകള്‍ക്കു മേല്‍ മരംവീണും കാറ്റില്‍ മേല്‍ക്കൂരതകര്‍ന്നും നിരവധി നാശനഷ്ടങ്ങളുണ്ടായി.

കാറ്റില്‍ വൈദ്യുതികമ്പികള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും തിങ്കഴാള്ച ഇരുട്ടിലായി. മട്ടന്നൂര്‍,കൂടാളി, ചക്കരക്കല്‍, ഏച്ചൂര്‍, വാരം, മുണ്ടേരിമൊട്ട, എടച്ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിലും മലയോര പ്രദേശമായ ഇരിട്ടി, പേരാവൂര്‍,കേളകം, ആലക്കോട്, ചെറുപുഴ, ശ്രീകണ്ഠാപുരം, പയ്യാവൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ നാശനഷ്ടമാണുണ്ടായത്. ജൂണ്‍ ഒന്നുമുതല്‍ 12വരെയുളളദിവസങ്ങളില്‍ ജില്ലയില്‍ 6.98ലക്ഷത്തിന്റെ നഷ്ടമാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്. എന്നാല്‍ തിങ്കളാഴ്ച ആഞ്ഞടിച്ച കാറ്റ് വിതച്ചത് ഇതിന്റെ എത്രയോമടങ്ങ് നഷ്ടമാണ്.

മഴയില്‍ രണ്ടുവീടുകള്‍ പൂര്‍ണ്ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്.ജില്ലയില്‍ഇത്തവണ ഇതുവരെയായി റെക്കാഡ് മഴയാണ് ലഭിച്ചത്. കാലവര്‍ഷം ആരംഭിച്ച് ഇതുവരെയായി 598 എം. എം മഴലഭിച്ചു. ഇതുമുന്‍വര്‍ഷത്തെക്കാള്‍ കൂടുതലാണ്. കഴിഞ്ഞ ദിവസം മാത്രം 32.43 മില്ലി മീറ്റര്‍ മഴ ലഭിച്ചു.

Keywords: Kerala, Kannur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post