ബീഡിതൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി

കണ്ണൂര്‍: ബീഡിതൊഴിലാളികള്‍ക്ക് ആയിരം ബീഡിക്ക് മിനിമം കൂലി 200 രൂപയാക്കുക, ക്ഷേമനിധി പെന്‍ഷന്‍ ആയിരം രൂപയാക്കുക, ദിനേശ് ബീഡിതൊഴിലാളികള്‍ക്ക് ആശ്വാസ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടുബാക്കോ വര്‍ക്കേഴ്‌സ് യൂണിയന്റെ (സി.ഐ.ടി.യു ) നേതൃത്വത്തില്‍ ബീഡിതൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി.
beedi-workers-march

സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ. പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. മണ്ടൂക്കന്‍ മോഹനന്റെ അദ്ധ്യക്ഷതയില്‍ പൂക്കോടന്‍ ചന്ദ്രന്‍, കോട്ടൂര്‍ ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. കൂത്തുപറമ്പ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ നടന്ന സമരം എന്‍.കെ ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞനന്തന്‍, പി.ശാരദ, വി.രതി, സി.പി രാജന്‍, കെ. വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, Beedi workers, strike, march, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post