കൂത്തുപറമ്പ് ചക്കരക്കല്‍: ജില്ലയില്‍ മഴക്കളളന്‍മാരും. വ്യാഴാഴ്ച കൂത്തുപറമ്പ് നീര്‍വേലി ക്ഷേത്രത്തിലും ചക്കരക്കല്‍ മിടാവിലോട് വീട്ടില്‍ നിന്നുംപണവും സ്വര്‍ണ്ണവും കവര്‍ന്നു. മിടാവിലോട് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാല കവരുന്നതിനിടെ തടയാന്‍ ചെന്ന മകളെ കുത്തിപരിക്കേല്‍പ്പിച്ചതിനു ശേഷമാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രത്തിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിനകത്തെ രണ്ടുഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു. ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചാണ് അകത്തുകടന്നത്. പ്രധാനവിഗ്രഹവും ബലിബിംബവും നഷ്ടപ്പെട്ടിട്ടില്ല.
ശ്രീകോവിലില്‍ നിന്നും വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്കെത്തിയ പൂജാരിയാണ് മോഷണം നടന്നത് ആദ്യം കാണുന്നത്. മരത്തിലും സ്റ്റീലിലും നിര്‍മ്മിച്ച ഭണ്ഡാരങ്ങളാണ് കുത്തിത്തുറന്നത്. അഞ്ചുമാസം മുമ്പാണ് ഈ ഭണ്ഡാരം തുറന്ന് ക്ഷേത്രം ഭാരവാഹികള്‍ പണം വരവ് വെച്ചത്.
ഇരുഭണ്ഡാരങ്ങളില്‍ നിന്നുമായി എത്രതുക മോഷണം പോയിട്ടുണ്ടെന്ന് വ്യക്തമല്ല. മോഷണം നടന്ന വിവരമറിഞ്ഞ് കൂത്തുപറമ്പ് പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത്ത് പറമ്പത്ത് ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രം ട്രസ്റ്റ് ചെയര്‍മാന്‍ കെ.യു രാമചന്ദ്രന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. എസ്. ഐ കെ. സുധാകരന്‍, എ. എസ്. ഐ സി. എച്ച്ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
ചക്കരക്കല്‍ നാലാം പീടിക മിടാവിലോട്ടെ മുന്‍ തമിഴ് നാട് പൊലീസ് ഉദ്യോഗസ്ഥന്‍ കോറോത്ത് വേണുഗോപാലിന്റെ ഭാര്യ രുഗ്മണിയുടെ നാലരപവന്‍ സ്വര്‍ണ്ണമാലയുടെ പകുതിയോളമാണ് വീടിനകത്തുകടന്ന മോഷ്ടാവ് കവര്‍ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നേകാലിനാണ് കവര്‍ച്ച.
വീട്ടിനകത്തെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രുഗ്മിണിയുടെ മാലകവരുന്നതിനിടയില്‍ ശബ്ദം കേട്ട് ഉണര്‍ന്ന മകളും പുറത്തീല്‍ ന്യൂ മാപ്പിള യു.പി സ്‌കൂള്‍ അധ്യാപികയുമായ ഷിത(34) തടയാന്‍ ശ്രമിച്ചുവെങ്കിലും മോഷ്ടാവ് നെറ്റിക്ക് കുത്തിപരിക്കേല്‍പ്പിച്ചു.വീട്ടുകാര്‍ ബഹളംവെച്ചപ്പോഴെക്കും മാലയുടെ പാതിഭാഗവുമായി മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ഷിത കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ പിന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് വീടിനകത്തു കടന്നത്. വിവരമറിഞ്ഞെത്തിയ ചക്കരക്കല്‍ പൊലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തി.

Keywords: Kerala, Kannur, Koothuparamb, Stolen, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment