'ആനുകൂല്യങ്ങള്‍ സംബന്ധിച്ച ആവശ്യങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിക്കും'

P.K Kunhalikutty, Minister

കണ്ണൂര്‍: ടെക്‌സ്‌റ്റൈല്‍ മേഖലയില്‍ കൂടി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതോടെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ലാഭത്തിലേക്ക് നീങ്ങുമെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. താഴെ ചൊവ്വ കണ്ണൂര്‍ സഹകരണ സ്പിന്നിംഗ് മില്ലില്‍ ഒന്നാംഘട്ട ആധുനികവത്കരണ പ്രവൃത്തിയുടെ ഭാഗമായി സ്ഥാപിച്ച പ്രിപ്പറേറ്ററി വിഭാഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാരിന്റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കുന്‌പോള്‍ 11 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുണ്ടായിരുന്നത്. രണ്ടാംവര്‍ഷം പൂര്‍ത്തിയാകുന്‌പോഴേക്കും ഇത് 22 ആയി ഉയര്‍ന്നു. കണ്ണൂര്‍ സ്പിന്നിംഗ് മില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്കും. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ആവശ്യങ്ങളോട് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണം അദ്ദേഹം നിര്‍വഹിച്ചു. ചടങ്ങില്‍ എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 13 കോടി രൂപ ഉപയോഗിച്ച് എന്‍.സി.ഡി.സിയുടെ സഹായത്തോടെ നടപ്പിലാക്കിവരുന്ന നവീകരണ പ്രവൃത്തികളുടെ രണ്ടാംഘട്ടമായ സ്പിന്നിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മ്മാണോദ്ഘാടനം എ.പി. അബ്ദുള്ളക്കുട്ടി നിര്‍വഹിച്ചു. എം.എല്‍.എമാരായ കെ.കെ. നാരായണന്‍, കെ.എം. ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ.എ. സരള, എസ് വി. സോമസുന്ദരം, കെ. സുരേന്ദ്രന്‍, വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, കെ.പി. സഹദേവന്‍, പി.പി. ലക്ഷ്മണന്‍, മീറ വത്സന്‍, വി.പി. വന്പന്‍, താവം ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാനേജിംഗ് ഡയറക്ടര്‍ എം.സി. സുരേഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്‍മാന്‍ നജീം പാലക്കണ്ടി സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, P.K Kunhalikutty, Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post