കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ യൂണിയനുകളുടെ ഭരണമാണ് നടക്കുന്നതെന്ന് വി.സി ഡോ. ഖാദര്‍മാങ്ങാട് പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്‌ളബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതായാലും വലതായാലും ഈക്കാര്യത്തില്‍ കണക്കാണ്. പ്രവര്‍ത്തനമാരംഭിച്ച് 17വര്‍ഷമായിട്ടും സര്‍വകലാശാല ഇപ്പോഴും ശൈശവാവസ്ഥയിലാണ്. വി.സിയുടെ ഉത്തരവുപോലും സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് ഉദ്യോഗസ്ഥര്‍ ചുവപ്പുനാടയില്‍ കുരുക്കുകയാണ്. സമന്വയത്തിന്റെ പാതയിലൂടെ ഈ പ്രശ്‌നം പരിഹരിക്കുമെന്നും വി.സി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാലയെ കുറിച്ചുളള ഭാവിയെ കുറിച്ച് സ്വപ്നം
കാണണമെങ്കില്‍ നിലവിലുളള അവസ്ഥമാറണം.
31 വകുപ്പുകല്‍ 17 എണ്ണത്തില്‍ മാത്രമെ സ്ഥിരം അധ്യാപകരുളളൂ. താത്കാലിക അധ്യാപകരാണ് ക്ലാസെടുക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നത് ഞായറാഴ്ച മുഖ്യമന്ത്രിയുമായും വിദ്യാഭ്യാസ മന്ത്രിയുമായും ചര്‍ച്ച നടത്തും.
നാക് അക്രിഡേഷന്‍ ലഭിക്കാന്‍ പഠനനിലവാരം ഇനിയും ഏറെമുന്നോട്ടുപോകേണ്ടതുണ്ട്. സര്‍വകലാശാലയ്ക്കു എഗ്രേഡ് ലഭിക്കണമെന്നാണ് ആഗ്രഹം.യൂണിവേഴ്‌സിറ്റിയുടെ ഹൃദയമാണ് ലൈബ്രറി. കണ്ണൂര്‍ താവക്കരയില്‍ പണിനടന്നുകൊണ്ടിരിക്കുന്ന സര്‍വകലാശാല ലൈബ്രറിയുടെ പ്രവൃത്തി ജൂലായ് 31പൂര്‍ത്തീകരിക്കാമെന്ന് കരാറുകാരായ സലീംഅസോസിയേറ്റഡ് പറഞ്ഞിട്ടുണ്ട്. പ്രവൃത്തി വിലയിരുത്താനായി ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.വി.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആഴ്ചയിലൊരിക്കല്‍ വിലയിരുത്തുമെന്നും വി.സി വ്യക്തമാക്കി.
യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ നിയമനത്തില്‍ സിന്‍ഡിക്കേറ്റ് സെലക്ഷന്‍ കമ്മിറ്റിയോഗം ഉടന്‍ചേരും. എത്രയും പെട്ടെന്ന് റജിസ്ട്രാറെ നിയമിക്കാന്‍ നടപടി സ്വീകരിക്കും. 18ന് സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്ന് പോരായ്മകള്‍ പരിഹരിക്കും. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതിവേഗം നല്‍കുന്നതിനായി മൂന്ന് പേരെ ഉടന്‍ നിയമിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ അതിവേഗം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്നും ഡോ. ഖാദര്‍മാങ്ങാട് കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ കെ. എന്‍ ബാബു അദ്ധ്യക്ഷത വഹിച്ചു. സി.കെ കുര്യാച്ചന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, Kannur University, Vice Chancellor, Khader Mangad, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق