പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അമ്മാവനും മരുമകനും മരിച്ചു

Mohammed Razib,Kannur
Mohammed Razib
തളിപ്പറമ്പ്: പിക്കപ്പ് വാനും ബൈക്കും നേര്‍ക്കുനേര്‍ ഇടിച്ച് യുവാക്കളായ അമ്മാവനും അനന്തിരവനും മരിച്ചു. ബുധനാഴ്ച വൈകുന്നേരം 3.30ഓടെ പരിയാരം കോരന്‍ പീടികയില്‍ ദേശീയപാതയിലാണ് മരണത്തിനു കാരണമായ അപകടം ഉണ്ടായത്.

പട്ടുവം ഇടമുട്ടിലെ ചപ്പന്റകത്ത് അബ്ദുല്‍ ഗഫൂര്‍ (26) മരുമകന്‍ മുഹമ്മദ് റാഹിബ് (20) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പയ്യന്നൂര്‍ ഭാഗത്തു നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന എയ്‌സ് പിക്കപ്പ് വാനുമായി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു.

ഒരുമാസം മുമ്പാണ് അബ്ദുല്‍ ഗഫൂര്‍ മസ്‌ക്കറ്റില്‍ നിന്നും നാട്ടിലെത്തിയത്. പുന്നക്കന്‍ അബൂബക്കര്‍ - ആയിഷ ദമ്പതികളുടെ മകനാണ് ഗഫൂര്‍. സഹോദരങ്ങള്‍: മുഹമ്മദ് കുട്ടി, ഖദീജ, റംലത്ത്.

Gafoor, Kannur
Gafoor
ഗഫൂറിന്റെ സഹോദരി റംലത്തിന്റെ മകനാണ് മുഹമ്മദ് റാഹിബ്. തളിപ്പറമ്പിലെ ഒരു സ്വകാര്യ ഐ.ടി.സിയിലെ ഒന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് വിദ്യാര്‍ത്ഥിയാണ്. പിതാവ്: കെ.ടി.അബ്ദുര്‍ റഷീദ്. സഹോദരങ്ങള്‍: റാസിന്‍, സഹലത്ത്.

അപകടത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രണ്ടുപേരെയും പരിയാരംമെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: Kerala, Thaliparamba, Kannur, accident, Dies, Two, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post