കണ്ണൂര്‍: പുതിയതെരു ഗണപതി മണ്ഡപത്തില്‍ മോഷണ ശ്രമം. വെള്ളിയാഴ്ച പുലര്‍ച്ചെ പൂജാരി നടതുറക്കാനെത്തിയപ്പോഴാണ് മോഷണ ശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടത്. ശ്രീകോവിലിന്റെ വാതില്‍ കുത്തിതുറന്ന നിലയിലാണ്. ശ്രീകോവിലിനു ചുറ്റുമുണ്ടായിരുന്ന അഞ്ചു ഭണ്ഡാരങ്ങളുടെ പൂട്ടും തകര്‍ത്തിട്ടുണ്ട്. മോഷ്ടാവ് മതില് ചാടികടന്ന് അകത്തുകയറിയാതാകമെന്ന് പൊലിസ് സംശയിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെ സമാനമായ രീതിയില്‍ മോഷണ ശ്രമം നടന്നിരുന്നു. എന്നാല്‍ ഈ കേസില്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. ഇവിടെനിന്നും പണമോ മറ്റുവസ്തുക്കളോ നഷ്ടപ്പെട്ടിട്ടില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. വളപട്ടണം പൊലിസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Keywords: Kerala, Kannur, Robbery, Temple, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment