പോത്തിനെ കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

മട്ടന്നൂര്‍: പോത്തിനെ മോഷ്ടിച്ചുകൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങും. റിമാന്‍ഡില്‍ കഴിയുന്ന വിജേഷ്, ശ്രീരാജ് എന്നിവരെയാണ് കസ്റ്റഡിയില്‍ ലഭിക്കുന്നതിന് മട്ടന്നൂര്‍ എസ്. ഐ കെ.വി പ്രമോദന്‍ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
Buffalo accuse

സംഭവവുമായിബന്ധപ്പെട്ട് നാലുപേരെയാണ് പൊലിസ് അറസ്റ്റു ചെയ്തിട്ടുളളത്. ആര്‍. എസ്. എസ് ബന്ധമുളള ഇവര്‍ പോത്തിനെ മോഷ്ടിച്ച് വെട്ടിക്കൊന്ന് ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ചതിനു പിന്നില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുളള ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലിസ് പറഞ്ഞു.

പത്തൊമ്പതാം മൈല്‍ സ്വദേശിയായ ഇഖ്ബാലിന്റെ പോത്തിനെ മോഷ്ടിച്ച് ചാവശേരി പറമ്പിലെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി വെട്ടിക്കൊന്നുവെന്നാണ് കേസ്.

Keywords: Kerala, Kannur, Mattannur, Buffalo, case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post