കണ്ണൂര്‍: യൂത്ത് ലീഗ് നേതാവ് സഞ്ചരിച്ച കാര്‍ കല്ലെറിഞ്ഞു തകര്‍ത്തു. യൂത്ത് ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും ദുബൈ കെ.എം.സി.സി ജില്ലാവൈസ് പ്രസിഡന്റുമായ ടി. എന്‍. എ ഖാദര്‍ സഞ്ചരിച്ച ആള്‍ട്ടോകാറിന്റെ ചില്ലുകളാണ് എറിഞ്ഞുതകര്‍ത്തത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കണ്ണോത്തുംചാല്‍ സി. എസ്. ഐ സെമിത്തേരിക്ക് സമീപത്തുവച്ചാണ് അക്രമം.
പഴയങ്ങാടി ചൂടാട്ട് എം. എസ്. എഫ് കലോത്സവത്തില്‍ പങ്കെടുത്ത് കുടംബസമേതം കാഞ്ഞിരോട്ടെ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഖാദര്‍. അക്രമത്തിനു പിന്നില്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് സംശയിക്കുന്നതായി ഖാദര്‍ ടൗണ്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബൈക്കില്‍ സഞ്ചരിച്ച രണ്ട് യുവാക്കളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Keywords: Kerala, Kannur, stone pelting, Youth League, car, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment