കണ്ണൂര്‍: നാറാത്ത് പരിശീലന ക്യാമ്പ് റെയ്ഡ് നടത്തി പിടിയിലായ ഏഴു പ്രവര്‍ത്തകരെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പതിനഞ്ചു മുതല്‍ 21 വരെ പ്രതികളെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്ന എട്ടു മുതല്‍ പതിനാലു വരെ പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
മുഴപ്പിലങ്ങാട്ടെ ഇ.കെ. റാഷിദ് (21), വി. ഷിജിന് (23), എരുവെട്ടിയിലെ സി.പി. നൗഷാദ്(32),
മുഴപ്പിലങ്ങാട്ടെ കെ.പി. റബാഹ്(27), എ.കെ. സുഹൈല്‍ (22), ഷഫീഖ്(25), എടക്കാട്ടെ പി.എം. അജ്മല്‍(20), എന്നിവരെയാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ്സ് മജിസട്രേട്ട് സി.മുജീബ് റഹ്മാന് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ. എസ്.പി: പി.സുകുമാരനാണ് നേരത്തെ ചോദ്യം ചെയ്തവരെ കോടതിയില്‍ ഹാജരാക്കിയതും ബാക്കിയുള്ളവരെ കസ്റ്റഡിയില്‍ വാങ്ങിയതും. ഇതോടെ കേസിലുള്‍പ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്തുകഴിയും.
മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ പൂര്ത്തിയായല് തെളിവുകള്‍ കൂടി സംഘടിപ്പിച്ച് അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേയ്ക്ക് കടക്കും.
മുഴപ്പിലങ്ങാട്ടെ ഇ.കെ. റാഷിദ് (21), വി. ഷിജിന് (23), എരുവെട്ടിയിലെ സി.പി. നൗഷാദ്(32),
File photo |
അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ. എസ്.പി: പി.സുകുമാരനാണ് നേരത്തെ ചോദ്യം ചെയ്തവരെ കോടതിയില്‍ ഹാജരാക്കിയതും ബാക്കിയുള്ളവരെ കസ്റ്റഡിയില്‍ വാങ്ങിയതും. ഇതോടെ കേസിലുള്‍പ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള മുഴുവന്‍ പേരെയും ചോദ്യം ചെയ്തുകഴിയും.
മൂന്നാം ഘട്ട ചോദ്യം ചെയ്യല്‍ പൂര്ത്തിയായല് തെളിവുകള്‍ കൂടി സംഘടിപ്പിച്ച് അന്വേഷണത്തിന്റെ രണ്ടാംഘട്ടത്തിലേയ്ക്ക് കടക്കും.
Keywords: Kerala, Kannur, Popular Front, Police, Custody, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment