പുതിയതെരു: പുതിയ തെരു ടൗണില്‍ പെട്ടിക്കട കത്തിനശിച്ചു. പുതിയതെരുവിലെ തളിപ്പറമ്പ് ഭാഗത്തേക്കുളള ബസ് സ്‌റ്റോപ്പിനു സമീപത്തെ പെട്ടിക്കടയാണ് തിങ്കളാഴ്ച രാവിലെ എട്ടേമുക്കാലിന് കത്തിനശിച്ചത്. ഇതിനു സമീപത്തെ കൂട്ടിയിട്ട മാലിന്യകൂമ്പാരത്തിന് തീയിട്ടപ്പോള്‍ കടയിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നെത്തിയ അഗ്‌നിശമന സേന തീയണച്ചു.
Keywords: Kerala, Puthiyatheru, Fire, burned, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment