കണ്ണൂരില്‍ വീണ്ടും മോഷണ ശ്രമം: നാലുകടകള്‍ കുത്തിത്തുറന്നു

കണ്ണൂര്‍: നഗരത്തിലെ നാലുകടകളില്‍ കവര്‍ച്ചാശ്രമം. തായത്തെരുറോഡിലെ നാലുകടകളിലാണ് വെളളിയാഴ്ച്ചപുലര്‍ച്ചെ മോഷണശ്രമം നടന്നത്. മേലെചൊവ്വ പാതിരപ്പറമ്പിലെ ഭാസ്‌കരന്റെ ഉടമസ്ഥതയിലുളള ജയന്തി ടയേഴ്‌സ്, സമീപത്തെ കടകളായ ശശിയുടെ ഉടമസ്ഥതയിലുളള രമേശ് കെമിക്കല്‍സ്, ഹസീബിന്റെ ഉടമസ്ഥതയിലുളള സ്റ്റാര്‍ ബില്‍ഡിംഗ് ആന്‍ഡ് മെറ്റീരിയല്‍സ്, പി.കെ സ്‌റ്റോറിന്റെ സിമെന്റ്‌ ഗോഡൗണ്‍ എന്നിവടങ്ങളിലാണ് മോഷണ ശ്രമം നടന്നത്.

 Kannur, Kerala, Robbery, Theft, Shop, Police, Case, Moneyമേല്‍ക്കൂരയിലെ ഓടിളക്കി മാറ്റിയാണ് മോഷ്ടാവ് കടകളുടെ അകത്തുകടന്നത്. കടകളിലെ സാധനങ്ങള്‍ മുഴുവന്‍വാരിവലിച്ചിട്ട നിലയിലാണ്. കടകളില്‍ പണംസൂക്ഷിക്കാത്തതിനാല്‍ കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ല. പി.കെ. സ്‌റ്റോര്‍ ഗോഡൗണിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളി ഉറക്കമുണരുമ്പോഴെക്കും മോഷ്ടാവ് രക്ഷപ്പെട്ടു. കടയുടമകളുടെ പരാതിയില്‍ ടൗണ്‍ പോലിസ് കേസെടുത്തു.

Keywords: Kannur, Kerala, Robbery, Theft, Shop, Police, Case, Money, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم