അണ്‍ എയ്ഡഡ് സ്‌കൂള്‍ അദ്ധ്യാപകര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

കണ്ണൂര്‍: കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 18 ന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ഈ മേഖലയിലെ ചൂഷണവും കൂട്ട പിരിച്ചുവിടലും അവസാനിപ്പിക്കുക, സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്ക് തുല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.ഷാജര്‍ ഖാന്‍
Teachers
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോടികള്‍ ലാഭമുണ്ടാക്കുന്ന സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ തുച്ഛമായ ശമ്പളമാണ് ഇപ്പോഴും അദ്ധ്യാപകര്‍ക്ക് നല്‍കിവരുന്നത്. സംഘടനയില്‍ അംഗമായവരെ തരംതാഴ്ത്തുന്ന നടപടിയും പല സ്‌കൂള്‍ മാനേജുമെന്റുകളും ആരംഭിച്ചിട്ടുണ്ട്. മാന്യമായ ശമ്പളം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായതോടെ കുറേ പേരെ പിരിച്ചുവിട്ട് ബാക്കിയുള്ളവരെ കഠിനമായി ജോലി ചെയ്യിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മറ്റു ഭാരവാഹികളായ അനൂപ് ഏരിമറ്റം, അഡ്വ.പി.സി.വിവേക്, ജിഷ സി. ചാലില്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, Aided, school teacher, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم