കണ്ണൂര്‍: സി.പി. എം കോട്ടയായ കണ്ണൂരില്‍ ആര്‍.എം.പിക്ക് അനൗപചാരിക തുടക്കം. ചൊവ്വാഴ്ച കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണത്തിന്റെ ഭാഗമായാണ് പാര്‍ട്ടി രൂപീകരണ പ്രഖ്യാപനം നടന്നത്. ചന്ദ്രശേഖരന്റെഭാര്യയും റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവുമായ കെ. കെ രമ ചടങ്ങിനിടെ ഈക്കാര്യം പ്രഖ്യാപിച്ചു.
ആര്‍. എം.പിയുടെ ജില്ലാഘടകങ്ങള്‍ രൂപീകരിച്ചുവരികയാണെന്നും കണ്ണൂരില്‍ ഇതുസംബന്ധിച്ച് തീരുമാനമായിട്ടുണ്ടെന്നും കണ്ണൂര്‍ ജില്ലാകമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും അവര്‍ അറിയിച്ചു. ടി.പിയെ കണ്ണൂരില്‍ കാലുകുത്താന്‍ വിടില്ലെന്ന് ജീവിച്ചിരിക്കുമ്പോള്‍ ചില നേതാക്കള്‍ പറഞ്ഞിരുന്നു.പുന്നോലില്‍ വച്ച്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനിടെഅക്രമിക്കുകയുമുണ്ടായി.
എന്നാല്‍ ഇന്ന് റവല്യൂഷണി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പിന്തുണയുമായി കണ്ണൂരിലെ സി. പി. എം പ്രവര്‍ത്തകര്‍ തന്നെ സന്ദര്‍ശിക്കുന്നുണ്ട്. ഇതു ടി.പിയുടെ രാഷ്ട്രീയ ആശയത്തിന്റെ വിജയമാണെന്നും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ മാറ്റമാണിതെന്നും കെ.കെ രമ പറഞ്ഞു. പലരും പേടിയോടെയാണ് തന്നെ കാണാന്‍ വരുന്നത് . സി.പി.എമ്മുകാരെ പേടിച്ച് പുലര്‍ച്ചെ അഞ്ചുമണിക്ക് വന്നവരുമുണ്ട്. അവര്‍ക്കൊക്കെ ഒന്നേ പറയാനുളളൂ. സഖാവ് തളരരുതെന്ന്.
ടി.പിയുടെ സ്‌നേഹിക്കുന്ന സാധാരണജനങ്ങളുടെ പിന്തുണയോടുകൂടി യഥാര്‍ത്ഥ ഇടതുപക്ഷ ബദലായി മാര്‍ക്‌സിയന്‍ ആദര്‍ശത്തിലൂന്നി നിന്നുകൊണ്ട് ആര്‍. എം.പി പ്രവര്‍ത്തിക്കുമെന്നും രമ കൂട്ടിച്ചേര്‍ത്തു.
മറ്റേതു രാഷ്ട്രീയപാര്‍ട്ടിയെയും പോലെ കണ്ണൂരില്‍ ആര്‍. എം. പിയും ഉണ്ടാവുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും കെ.സി ഉമേഷ് ബാബു പറഞ്ഞു. യഥാര്‍ത്ഥ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായാണ് ആര്‍. എം. പി നിലകൊളളുക. സത്യസന്ധനായ കമ്മ്യൂണിസ്റ്റുകാരനായ ടി. പിയുടെ ചോരയില്‍ നിന്നാണ് ആര്‍.എം.പി ഉയര്‍ന്നതെന്നും ഉമേഷ് ബാബു പറഞ്ഞു.
അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റു നേതാവും മാര്‍ക്‌സിയന്‍ ചിന്തകനുമായ ബര്‍ലിന്‍കുഞ്ഞനന്തന്‍നായര്‍, മുന്‍ എന്‍.ജി. ഒയൂണിയന്‍ നേതാവും സി.പി.എം ചേലോറ ലോക്കല്‍ കമ്മിറ്റിയംഗവുമായിരുന്ന പി.പി മോഹനന്‍, തുടങ്ങിയവര്‍ ആര്‍.എം.പിയുമായി സഹകരിക്കും. 15 അംഗ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മുഴുവന്‍ ജില്ലകളിലും പാര്‍ട്ടി രൂപീകരണത്തിന് നേതൃത്വം നല്‍കുക.
Keywords: Kerala, Kannur, T.P Chandrashekaran, Family, K.K Rama, Family, CPM, CPI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

إرسال تعليق