ചില എഴുത്തുകാര്‍ സമൂഹത്തില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കുന്നു: പിണറായി

എഴുത്തുകാര്‍ സമകാലിക സംഭവങ്ങള്‍ കൈക്കാര്യം ചെയ്യുന്നത് പത്രമാസികമുതലാളിമാരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍

കണ്ണൂര്‍: ചില എഴുത്തുകാരുടെ പ്രത്യേകതരം സാഹിത്യം കാലത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും മുഖം തിരിച്ചു നില്‍ക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായിവിജയന്‍ പറഞ്ഞു. കാവുമ്പായി സമരത്തിന്റെ കഥപറയുന്ന ശാന്തകാവുമ്പായിയുടെ ചരിത്ര നോവല്‍ ഡിസംബര്‍ 30 പ്രകാശനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചില എഴുത്തുകാര്‍ സമകാലിക സംഭവങ്ങള്‍ കൈക്കാര്യം ചെയ്യുന്നത് പത്രമാസികമുതലാളിമാരുടെ നിക്ഷിപ്തതാത്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. ഭൂപ്രമാണിത്തതിനെതിരെ പൊരുതിയ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് പ്രചാരം കൂടുതലുളള പ്രസിദ്ധീകരണങ്ങളില്‍ സ്ഥാനംകിട്ടുന്നതിനാണ്.

വരേണ്യവര്‍ഗത്തില്‍ നിന്നും സ്വീകാര്യത ലഭിക്കുന്നതിനാണിത്. ബംഗാളിലെ കമ്മ്യൂണിസ്റ്റ് നേതാവ് പ്രമോദ് ദാസ് ഗുപ്തതയെയും ശൂരനാട് രക്തസാക്ഷികളെയുമൊക്കെ അടുത്ത കാലത്ത് വികലമായാണ് ചിലര്‍ ചിത്രീകരിച്ചത്.സ്വന്തം വിശ്വാസപ്രമാണങ്ങള്‍ ബലികഴിപ്പിച്ച് പത്രമുതലാളിമാരുടെ താത്പര്യം കഥകളാക്കുന്ന അവസാരവാദികള്‍ നേട്ടം കൊയ്യാനിറങ്ങന്നവരുടെ കാലത്ത് കര്‍ഷകസമരത്തെ കുറിച്ചെഴുതിയ ഈ നോവല്‍ ആദരിക്കപ്പെടേണ്ടതാണെന്ന് പിണറായി പറഞ്ഞു.

ഭൂവുടമകളുടെയും സാമ്രാജ്യത്വത്തിന്റെയും ചൂഷണത്തിനെതിരെ ജീവിക്കാനായി പൊരുതുന്നവരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ സാഹിത്യരചനയില്‍ ഇടയ്‌ക്കൊരു പുതുമ സൃഷ്ടിച്ചിരുന്നുവെങ്കിലും പിന്നീട് മോചനസ്വപ്നങ്ങള്‍ കണ്ടവരുടെ ദുരിതങ്ങളും പോരാട്ടങ്ങളും സാഹിത്യത്തിനു പുറത്തായി. അങ്ങനെ പുറത്തയ ജീവിതത്തെ തിരികെ സാഹിത്യത്തിലേക്ക് കൊണ്ടുപോകാന്‍ ചില ശ്രമങ്ങള്‍ ഇപ്പോള്‍നടക്കുന്നുണ്ട്. വടക്കെമലബാറിനെ പിടിച്ചുകുലുക്കിയ ഉജ്ജ്വലകര്‍ഷക സമരമാണ് ഈ നോവലിന്റെ പശ്ചാത്തലം.

Kannur, Kerala, Pinarayi Vijayan, CPM NewsPaper, Poet, MV Jayarajan, Book Release, V.K. Joseph, A.P Jyothirmayi, Speech, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ജന്മിയുടെ നെല്ലറിയില്‍ നെല്ലുകുന്നുകൂടികിടക്കുകയും മറുവശത്ത്പട്ടിണമരണവും ചൂഷണവും നടന്നുകൊണ്ടിരിക്കുകയും ചെയ്ത കാലമായിരുന്നു അത്. കുടിയാന്റെ നവവധുവിനെ തനിക്കു വേണമെന്ന ധാര്‍ഷ്ട്യമായിരുന്നു അന്നു നാടുവാഴുന്നവര്‍ കാണിച്ചത്. ഇങ്ങനെ നാടുവിടേണ്ടി വന്ന എത്രയോ നവദമ്പതിമാരുണ്ടായിരുന്നു. ഇങ്ങനെയൊരുകാലം നമുക്കുണ്ടായിരുന്നു. എഴുത്തുകാര്‍ക്ക് എത്ര എഴുതിയാലും തീരാത്ത ജീവിതാനുഭവങ്ങളുടെ നിലവറയാണത്.

പുതിയ എഴുത്തുകാര്‍ കാണാന്‍ മടിക്കുന്ന ഭൂതകാലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജവഹര്‍ ലൈബ്രറിഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. പി. എസ് ശ്രീകല പിണറായിയില്‍ നിന്നും പുസ്തകമേറ്റുവാങ്ങി. എം.വിഗോവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കാവുമ്പായി സമരസേനാനികളെ ഇ. പി ജയരാജന്‍ എം. എല്‍. എ ആദരിച്ചു. പി.പി ലക്ഷ്മണന്‍, വി.കെ ജോസഫ്, എ. പി ജ്യോതിര്‍മയി, എം. പത്മനാഭന്‍, എം.വി ജയരാജന്‍, കെ.കെ ശൈലജ, കെ.പി സഹദേവന്‍, പൊന്ന്യം ചന്ദ്രന്‍, ശാന്തകാവുമ്പായി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോ. എ.കെ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു.

Keywords: Kannur, Kerala, Pinarayi Vijayan, CPM NewsPaper, Poet, MV Jayarajan, Book Release, V.K. Joseph, A.P Jyothirmayi, Speech, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم