ഡി.എം.ഒ ഓഫീസില്‍ നഴ്‌സുമാര്‍ ഉപരോധസമരം നടത്തി

Nurse strike
കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ നഴ്‌സുമാരെ മാനദണ്ഡം നോക്കാതെ രാഷ്ട്രീയ ഇടപെടലിലൂടെ സ്ഥലം മാറ്റുന്നു എന്നാരോപിച്ച് നഴ്‌സുമാര്‍ കണ്ണൂര്‍ ഡി.എം.ഒ ഓഫിസില്‍ ഉപരോധ സമരം നടത്തി. കേരള ഗവ. നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് സമരം നടന്നത്.

സനീയോറിട്ടിയും അപേക്ഷയും നോക്കാതെയാണ് സ്ഥലമാറ്റം നടത്തുന്നത്. ഭരണാനുകൂല സംഘടനയില്‍പ്പെട്ട ജീവനക്കോരോടു പ്രീണനനയവും മറ്റുള്ളവരോട് പകപോക്കല്‍ നയവുമാണ് ഡി.എം.ഒ. തുടരുന്നതെന്നും സമരക്കാര്‍ ആരോപിച്ചു. സമരം നടക്കുമ്പോള്‍ ഈസമയം ഡി.എം.ഒ: ഡോ. ആര്‍. രമേഷ് ഓഫീസിലുണ്ടാ യിരുന്നില്ല.

നേരത്തെ ഡി.എം.ഒയുമായി നടത്തിയ ചര്‍ച്ചയില്‍ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ സ്ഥലംമാറ്റം നടപ്പാക്കൂ എന്ന ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ലംഘിക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. സംഭവമറിഞ്ഞ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കൃഷ്ണന്‍ സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച ഡി.എം.ഒ.യുമായി നഴ്‌സുമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നത്തിനു പരിഹാരം കാണാമെന്ന് ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് കുത്തിയിരിപ്പു സമരം അവസാനിപ്പിക്കുകയായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഒ.എസ്. മോളി, ജില്ലാ സെക്രട്ടറി ടി.വി. മേരിക്കുട്ടി, വി. സുലേഖ, എം. രജനി എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Kerala, Kannur, DMO, Nurse, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post