കര്‍ഷക സംഘം സമ്മേളനത്തിന് തുടക്കമായി

പിലാത്തറ: കര്‍ഷക സംഘം ജില്ലാസമ്മേളനത്തിന് പിലാത്തറയില്‍ തുടക്കമായി. മൂന്നുദിവസങ്ങളിലായാണ് സമ്മേളനം. പാടിയോട്ടുചാലിലെ മുനയന്‍കുന്ന് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിക്ക് ആക്ടിംഗ് ജില്ലാസെക്രട്ടറി എം. പ്രകാശന്റെ നേതൃത്വത്തില്‍ അത് ലറ്റുകള്‍ റിലേയായാണ് പതാക എത്തിച്ചത്. കെ. പി കുഞ്ഞിക്കോരന് പതാക കൈമാറി.
Karshaka-Sangam, Pilathara

കൊടിമരജാഥ കല്യാശേരി എം. പി നാരായണന്‍ നമ്പ്യാര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും പകല്‍ രണ്ടുമണിയോടെ ആരംഭിച്ചു. പി.രാമചന്ദ്രന്‍ കര്‍ഷക സംഘം ജില്ലാപ്രസിഡന്റ് ഒ.വി നാരായണന് കൈമാറി. ബാന്‍ഡ് വാദ്യത്തിന്റെയും ബൈക്ക് റാലിയുടെയും അകമ്പടിയോടെ വൈകിട്ട് പിലാത്തറയിലെത്തിയ കൊടിമരജാഥയ്ക്കു നൂറുകണക്കിനാളുകള്‍ സ്വീകരണം നല്‍കി. വൈകിട്ട് ആറിന് പൊതുസമ്മേളനനഗരിയായ ടി. ഗോവിന്ദന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍

പി.പി ദാമോദരന്‍ പതാക ഉയര്‍ത്തി. ശനിയാഴ്ച രാവിലെ ഒമ്പതരയ്ക്ക് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 18 ഏരിയകളില്‍ നിന്നായി 459 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

അഞ്ചിന് വൈകിട്ട് പീരക്കാംതടം കേന്ദ്രീകരിച്ച് റാലിയും പിലാത്തറയില്‍ പൊതുസമ്മേളനവും നടക്കും.കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ.വരദരാജന്‍ ഉദ്ഘാടനം ചെയ്യും.

Keywords: Kerala, Kannur, Pilathara, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post