കണ്ണൂര്‍: കണ്ണൂര്‍ നഗരസഭാ അദ്ധ്യക്ഷ സ്ഥാനം മാറുന്നതു സംബന്ധിച്ച് മുന്നണിയിലുണ്ടാക്കിയ കരാര്‍ പ്രകാരം വെള്ളിയാഴ്ച ബന്ധപ്പെട്ടവര്‍ രാജി സമര്‍പ്പിച്ചില്ല. കോണ്‍ഗ്രസില്‍ നിന്നുള്ള നിലവിലുള്ള ചെയര്‍പേഴ്‌സണ്‍ എം.സി.ശ്രീജ മാറി പകരം ലീഗില്‍ നിന്നുള്ള ചെയര്‍പേഴ്‌സണ്‍ ആണ് കരാര്‍ പ്രകാരം ചുമതലയേല്‍ക്കേണ്ടത്. ഇതു സംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച നടത്തുകയും വെള്ളിയാഴ്ച ഒരേസമയം നിലവിലുള്ള ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാന്‍ സി.സമീറും രാജി നല്‍കേണ്ടതായിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച വൈസ് ചെയര്‍മാന്‍ എത്തിയില്ല. ഇതേ തുടര്‍ന്ന് കരാര്‍ പ്രകാരം ഒന്നിച്ച് രാജി സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. നഗരസഭാ സെക്രട്ടറിക്കാണ് വെള്ളിയാഴ്ച രണ്ടു പേരും രാജി സമര്‍പ്പിക്കേണ്ടിയിരുന്നത്. സെക്രട്ടറി വെള്ളിയാഴ്ച അവധിയിലുമായിരുന്നു.
ലീഗിന് ചെയര്‍മാന്‍ സ്ഥാനം നല്‍കിയാല്‍ കോണ്‍ഗ്രസിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്നാണ് തീരുമാനം. നിലവിലുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ.മോഹന്‍ വൈസ് ചെയര്‍മാനാകുമെന്നാണ് കരുതുന്നത്. മുസ്‌ളിം ലീഗിലെ റോഷ്‌നി ഖാലിദിന് പുതിയ ചെയര്‍പെഴ്‌സണ്‍ സ്ഥാനം നല്‍കാനാണ് സാധ്യത. അതേസമയം വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം കൂടി മുസ്‌ളിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.
വെള്ളിയാഴ്ച ഒന്നിച്ച് രാജി സമര്‍പ്പിക്കാമെന്ന തീരുമാനത്തില്‍ നിന്ന് നിലവിലുള്ള വൈസ് ചെയര്‍മാന്‍ പിന്‍മാറിയതിനു പിന്നില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണോ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു.

Related News:
കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സ്ഥാനം ശ്രീജ രാജിവയ്ക്കും
Keywords: Kerala, Kannur, Chair Person, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment