കണ്ണൂര്‍: കൂത്തുപറമ്പില്‍ അഞ്ചു പ്രവര്‍ത്തകര്‍ വെടിയേറ്റു മരിക്കാനിടയായ സംഭവത്തിന്റെ കാരണക്കാരനായ എം.വി. രാഘവനോടുള്ള നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എം.വി.ആറിനെ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികതയില്ല. അസുഖ ബാധിതനായ ഒരാളെ സന്ദര്‍ശിക്കുക സ്വാഭാവികമാണ്. അസുഖം ബാധിച്ചയാളിനെ സന്ദര്‍ശിക്കുന്നത് നമ്മുടെസംസകാരത്തിന്റെ ഭാഗമാണ്. ഡി.വൈ.എഫ്.ഐയ്ക്ക് കൂടുതല്‍ വേരോട്ടമില്ലാത്ത സ്ഥലങ്ങളിലാണ് മതതീവ്രവാദവിധ്വംസക ശക്തികള്‍ ശക്തിപ്രാപിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബിനോയ് കുര്യന്, കെ. ബിജു, കെ. ഗണേശന് എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, Kannur, DYFI, MVR, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment