നാറാത്ത് കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: കോടിയേരി

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ എല്‍.ഡി.എഫ്. മതേതര കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. സാധാരണ നിലയില്‍ ഇത്തരമൊരു കേസ് ഇപ്പോള്‍ എന്‍.ഐ.എ. ഏറ്റെടുത്തുകഴിഞ്ഞിരിക്കും. എന്നാല്‍ ഇവിടെ എന്‍. ഐ.എ. അന്വേഷണം താമസിപ്പിക്കുകയാണ്. കേസില്‍ തെളിവുകളില്ലാതാക്കാന്‍ എസ്.ഡി.പി.ഐക്ക് കേരള പൊലീസ് സഹായം ചെയ്തുകൊടുക്കുകയാണ്. കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കാന്‍ വൈകുമ്പോള്‍ തെളിവുകള്‍ ഇല്ലാതാക്കാം. ഇതിനു പിന്നില്‍ ഗൂഢ പദ്ധതികളുണ്ടെന്നും കോടിയേരി പറഞ്ഞു.

Kodiyeri Balakrishnanഎല്‍.ഡി.എഫ്.ഭരണകാലത്ത് ഇത്തരം കേസുകള്‍ അന്വേഷിക്കുന്നതിന് പൊലീസില്‍ സംവിധാനമുണ്ടായിരുന്നു. ഒരു ഐ. ജിയുടെ കീഴില്‍ ഇതിനായി പ്രത്യേക ടീം ഉണ്ടാക്കിയിരുന്നു. പിന്നീട് അത് യു.ഡി.എഫ്.മരവിപ്പിച്ചു. ഇപ്പോള്‍ ഈ ടീം ഇല്ലാതാക്കിയതിനു പിന്നില്‍ ലീഗിന്റെ സമ്മര്‍ദ്ദമാണ്. കാസര്‍കോട്ടെ കലാപവും വെടിവയ്പും അന്വേഷിക്കാന്‍ എല്‍.ഡി.എഫ്. ഭരണകാലത്ത് ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചിരുന്നു. അത് യു.ഡി.എഫ്. ഇല്ലാതാക്കി. മാറാട് സംഭവത്തില്‍ ഗൂഢാലോചനയും ആയുധ സംഭരണവും നടന്നതായും വിദേശ സഹായം ലഭിച്ചിരുന്നതായും ജോസഫ് തോമസ് കമ്മിഷന്‍ കണ്ടെത്തി. എല്‍. ഡി. എഫ്.സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് അംഗീകരിച്ചു. സി.ബി.ഐ അന്വേഷണം വേണമെന്നും പറഞ്ഞു.
പക്ഷെ കേന്ദ്രമന്ത്രിസഭയില്‍ ലീഗ് പ്രതിനിധി ഉണ്ടായിരുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ അത് നിരാകരിച്ചു. മാറാട് കേസ് െ്രെകംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ ലീഗ് നേതാക്കള്‍ക്ക് സമന്‍സ് അയച്ചു. അതോടെ ആ ടീമിനെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിരിച്ചുവിട്ടു. മാറാട് കേസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങിയാല്‍ അത് എസ്.ഡി.പി.ഐ വഴി ലീഗിലേയ്ക്കും വ്യാപിക്കും. നരിക്കോട്ടൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് ലീഗുകാര്‍ മരിച്ചത് അന്വേഷിക്കാന്‍ നിയോഗിച്ച ടീമിനെയും യു.ഡി.എഫ്.സര്‍ക്കാര്‍ പിരിച്ചുവിട്ടു. ലീഗിന്റെ സമ്മര്‍ദ്ദം തന്നെയാണ് കാരണം. ഇത്തരം അന്വേഷണ ടീമുകളെ പിരിച്ചുവിട്ടത് എന്തിനാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

കോളേജ് പ്രൊഫസറുടെ കൈവെട്ടിയ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായുള്ള റിപ്പോര്‍ട്ടില്‍ എന്‍.ഡി.എഫ്.സംസ്ഥാനത്ത് 26 സംഘടനകളുമായി ബന്ധപ്പെട്ടങ്ങ പ്രവര്‍ത്തിക്കുന്നുവെന്നുണ്ടായിരുന്നു. ഈ തീവ്രവാദസംഘടനകള്‍ കഴിഞ്ഞ ലനിയമസഭാ തിരഞ്ഞെടുപ്പിന് ലീഗിന്റെ കൂടെ നിന്നു. അവരുടെ പിന്തുണ കൊണ്ടാണ് ലീഗിന് ചരിത്രത്തിലാദ്യമായി ഇരുപത് എം. എല്‍.എ മാരും അഞ്ച് മന്ത്രിമാരുമുണ്ടായത്. എന്‍.ഡി.എഫിന്റെ മുഖപത്രത്തിന് കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരം എല്‍.ഡി.എഫ്. സര്‍ക്കാര്‍ പരസ്യം നല്‍കുന്നത് നിറുത്തിയിരുന്നു. എന്നാല്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അത് പുനഃസ്ഥാപിച്ചു. ഇപ്പോള്‍ഭരണത്തിന്റെ തണലില്‍ തീവ്രവാദ സംഘടനകള്‍ തടിച്ചുകൊഴുക്കുകയാണെന്നും കോടിയേരി പറഞ്ഞു. 

ഇപ്പോഴത്തെ സാഹചര്യം ഉപയോഗിച്ച് ഹിന്ദു തീവ്രവാദികളും രംഗത്തിറങ്ങിയിരിക്കയാണ്. ഇരുകൂട്ടരുടെയും പ്രവര്‍ത്തനം സമൂഹത്തെ കലുഷിതമാക്കുകയാണ്. വര്‍ഗീയ ശക്തികളെ നേരിടാന്‍ ഇടതുപക്ഷത്തിനു മാത്രമേ കഴിയുകയുള്ളൂ. വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റമുണ്ടാകണമെന്നും കോടിയേരി പറഞ്ഞു. കെ.പി.സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ സി.കെ.നാണു, സി.പി.മുരളി, ഹമീദ് ഇരിണാവ്, ഇ.പി.ആര്‍.വേശാല തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍.ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Keywords: Kerala, Kannur, Narath, Kodiyeri Balakrishnan, police, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post