ഡി.വൈ.എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം തുടങ്ങി


DYFI flag
കണ്ണൂര്‍: ഡി.വൈ.എഫ്‌ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം തുടങ്ങി. മയ്യിലെ പൊതുസമ്മേളന വേദിയില്‍ ടി.കെ. ഗോവിന്ദന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. പ്രതിനിധി സമ്മേളനം മയ്യില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച കാലത്ത് 9.30ന് ഫ്രണ്ട് ലൈന്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.

ബുധനാഴ്ച വൈകിട്ട് നാലിന് പ്രകടനവും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. സ്വരാജ്, സെക്രട്ടറി ടി.വി. രാജേഷ് എംഎല്‍എ, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജന്‍, ഡി.വൈ.എഫ്.ഐ നേതാക്കളായ എ.എന്‍. ഷംസീര്‍, പി.പി. ദിവ്യ എന്നിവര്‍ പ്രസംഗിക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ജെയിംസ് മാത്യു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ ജില്ലാ സമ്മേളനത്തിനും ഈ സമ്മേളന കാലയളവിനുമിടയില്‍ ഡി.വൈ.എഫ്.ഐക്ക് 70 യൂണിറ്റുകളും 6091 അംഗങ്ങളും വര്‍ദ്ധിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലയില്‍ ബഹുജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ ഡി.വൈ.എഫ്.ഐക്കു കഴിഞ്ഞിട്ടുണ്ട്. ജില്ലാ പ്രസിഡന്റ് ബിനോയ് കുര്യന്‍, കെ. ബിജു, കെ. ഗണേശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kerala, Kannur, DYFI, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post