കണ്ണൂര്‍: അവധിക്കാലത്ത് ഒരു ട്രെയിന്‍ മാത്രം പ്രത്യേകമായി അനുവദിച്ചുകൊണ്ട് സതേണ്‍ റെയില്‍വെ വീണ്ടും ഉത്തരമലബാറുകാരെ വെളളം കുടിപ്പിക്കുന്നു. സ്‌പെഷ്യല്‍ ട്രെയിനുകള്‍ വെട്ടിച്ചുരുക്കിയതിനാല്‍ അവധിക്കു നാട്ടിലേക്ക് മടങ്ങുന്ന മറുനാടന്‍ മലയാളികള്‍ നരകയാതന അനുഭവിക്കുകയാണ്.
ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലേക്കായി ഇത്തവണ 11 പ്രത്യേക ട്രെയിനുകള്‍ അനുവദിച്ചപ്പോള്‍ ഉത്തര മലബാറിനു ലഭിച്ചത് ഒന്നുമാത്രമാണ്. ആഴ്ചയിലൊരിക്കല്‍ മാത്രമോടുന്ന ചെന്നൈ സെന്‍ട്രല്‍മഡ്‌ഗോണ്‍ സ്‌പെഷ്യല്‍ ട്രെറയിനാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് അനുവദിക്കപ്പെട്ട ഏക സര്‍വീസ്. സതേണ്‍ റെയില്‍വേ അനുവദിച്ച 11 ട്‌റെയിനുകളും തമിഴ്‌നാട്ടിലൂടെയാണ് സര്‍വീസ് നടത്തുന്നത്.
ചെന്നൈ സെന്‍ട്രല്‍മഡ്‌ഗോണ്‍ ട്രെയിന്‍ കൂടാതെ എറണാകുളം-ചെന്നൈ സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍ കൊച്ചുവേളി, എറണാകുളം-യശ്വന്തപുരം ട്രെയിനുകള്‍ കേരളത്തിന് ലഭിച്ചിരുന്നു. ശേഷിക്കുന്ന കോയമ്പത്തൂര്‍-ചെന്നൈ, ചെന്നൈ സെന്‍ട്രല്‍ ട്രാക്കൂണ്‍, തിരുനല്‍വേലി-ചെന്നൈ സെന്‍ട്രല്‍, ചെന്നൈ സെന്‍ട്രല്‍തിരുനല്‍വേലി, നാഗര്‍കോവില്‍ ചെന്നൈ എഗ്‌മോര്‍, ചെന്നൈ-ഹുബ്ലി എന്നിവയാണ് തമിഴ്‌നാട്ടിലൂടെ സര്‍വീസ് നടത്തുന്നത്. ചെന്നൈഹുബ്ലി, ചെന്നൈ സെന്‍ട്‌റല്‍-മഡ്‌ഗോണ്‍, എറണാകുളം-യശ്വന്തപുരം ട്രെയിനുകള്‍ കര്‍ണാടകയിലൂടെയാണ് സര്‍വീസ് നടത്തുന്നത്.
മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍ ജോലിക്കും പഠനത്തിനും പോയ ഉത്തര മലബാറുകാരുടെ യാത്‌റയാണ് റെയില്‍വേയുടെ വിവേചനം മൂലം ദുരിതത്തിലായത്. വേനലവധിക്ക് കുട്ടികളുടെ സ്‌കൂള്‍ പൂട്ടിയതിനാല്‍ ലീവ് വാങ്ങി നാട്ടില്‍ വന്നവരാണ് ട്രെയിന്‍ക്ഷാമത്തിലെ മറ്റൊരു ഇരകള്‍. സ്‌പെഷ്യല്‍ ട്രെയിന്‍ ഇല്ലാത്തതിനാല്‍ സ്ഥിരം ട്രെയിനുകളെ ആശ്രയിക്കുന്നവരുടെ യാത്രാദുരിതം ഇരട്ടിയാവുകയാണ്.

Keywords: Kerala, Kannur, Train, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق