കണ്ണൂര്‍ നഗരസഭാധ്യക്ഷ സ്ഥാനം: ലീഗില്‍ വടംവലി ശക്തം

കണ്ണൂര്‍: നഗരസഭാധ്യക്ഷ സ്ഥാനകസേരയ്ക്കു വേണ്ടി മുസ്ലീംലീഗില്‍ വടംവലി ശക്തമാകുന്നു. ബുധനാഴ്ച കോണ്‍ഗ്രസിലെ എം.സി ശ്രീജ രാജിവെച്ചതോടുകൂടിയാണ് ലീഗിലെ അണിയറ നീക്കം ശക്തമായത്.

നഗരസഭാധ്യക്ഷയെ തിരഞ്ഞെടുക്കുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് പരിഗണിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി ലീഗ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗം ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടുകൂടിയാണ് സെക്രട്ടറിയുടെ താത്കാലിക ചുമതലയുളള നഗരസഭാ റവന്യൂ ഓഫീസര്‍ക്ക് ചെയര്‍പേഴ്‌സണ്‍ എം.സി ശ്രീജ രാജിസമര്‍പ്പിച്ചത്. വൈസ് ചെയര്‍മാന്‍ സി.സമീറിനാണ് പുതിയ നഗരസഭാധ്യക്ഷയെ തിരഞ്ഞെടുക്കുംവരെയുളള താത്കാലിക ചുമതല.
Muslim League

ലീഗില്‍ ഇതുവരെ നഗരസഭാധ്യക്ഷ ആരാകണമെന്നകാര്യത്തില്‍ തീരുമാനമായിട്ടില്ല. വികസനസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോഷ്‌നി ഖാലിദിനെ തത്സ്ഥാനത്തേക്ക് കൊണ്ടുവരാണ് ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍ നേതൃത്വത്തിലെ ചിലര്‍ സി.സീനത്തിനു വേണ്ടി രംഗത്തെത്തിയതാണ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗത്തെ പ്രകോപിപ്പിച്ചത്.

ജില്ലാപഞ്ചായത്ത് അംഗം എന്ന നിലയില്‍ കഴിവുതെളിയിച്ച റോഷ്‌നിയെ തന്നെ നഗരസഭാധ്യക്ഷപദവി ഏല്‍പ്പിക്കണമെന്നാണ് ഭൂരിഭാഗം കൗണ്‍സിലര്‍മാരുടെയും താത്പര്യം. ഈക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഒപ്പു ശേഖരണംനടത്തുന്നത്. ഒപ്പു ശേഖരണത്തോടൊപ്പം നിവേദനവും ജില്ലാകമ്മിറ്റിക്ക് സമര്‍പ്പിക്കും.

കോണ്‍ഗ്രസില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പദവി ടി.ഒമോഹനന് നല്‍കാന്‍ അനൗപചാരികധാരണയായിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കാതെ മോഹനന്‍ കൈക്കാര്യം ചെയ്ത പൊതുമരാമത്ത് മാത്രം മുന്‍ധാരണ പ്രകാരം ലീഗിന് കൈമാറാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

Keywords: Kerala, Kannur, League, Congress, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post