നാറാത്ത് കേസ്: എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ കണ്ണൂരിലെത്തി

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച കണ്ണൂരിലെത്തി. ഡി. ഐ. ജി.രവിശങ്കറിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കണ്ണൂരിലെത്തി അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ശേഖരിച്ചു മടങ്ങിയത്. കേസിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ട് നേരത്തെ തന്നെ കണ്ണൂരിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറാക്കിവച്ചിരുന്നു. ഇതിന്റെ കോപ്പി എന്‍.ഐ.എ സംഘം കൈപ്പറ്റിയിട്ടുണ്ട്.
Police in Kannur
File photo


ഇപ്പോഴും നാറാത്ത് കേസ് അന്വേഷിക്കുന്നതിന് എന്‍.ഐ.എയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചിട്ടില്ല. എന്നാല്‍ ബാംഗളൂര്‍, ഹൈദരാബാദ് സ്‌ഫോടനങ്ങളുമായി നാറാത്ത് കേസിനുള്ള ബന്ധത്തെ കുറിച്ചാണ് അവര്‍ അന്വേഷിക്കുന്നത്. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടു പേര്‍ക്ക് സംസ്ഥാനത്തിനു പുറത്തുള്ള ബന്ധം വ്യക്തമായ സാഹചര്യത്തില്‍ അവരുമായി ബന്ധപ്പെട്ടാണ് എന്‍. ഐ. എ പ്രധാനമായും അന്വേഷണം നടത്തുക. ഇതിനായി സൈബര്‍ സെല്ലിന്റെ റിപ്പോര്‍ട്ടും വിശകലനത്തിനായി എന്‍.ഐ. എ കൈപ്പറ്റിയിട്ടുണ്ട്. കര്‍ണ്ണാടക പൊലീസിനു ലഭിച്ച വിവരങ്ങളും നേരത്തെ എന്‍.ഐ. എ ലഭ്യമാക്കിയിട്ടുണ്ട്.

നാറാത്ത് കേസിലെ ചിലര്‍ക്ക് കര്‍ണ്ണാടകയിലുള്ളവരുമായി ബന്ധമുള്ളതായി ബാംഗളൂര്‍ പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബാംഗളൂര്‍ പൊലീസിന്റെ സാന്നിധ്യത്തിലാണ് നാറാത്ത് കേസിലെ പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ നടന്നത്. അതിനിടെ നാറാത്ത് കേസിന്റെ വിശകലനത്തിനായി കണ്ണൂര്‍ എസ്.പിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കണ്ണൂര്‍ ഡിവൈ. എസ്.പിക്ക് പുറമെ ക്രൈംബ്രാഞ്ച് ഡി.വൈ. എസ്.പി: പി. പി. സദാനന്ദനും യോഗത്തിലുണ്ടായിരുന്നു.

Keywords: Kerala, Kannur, Narath case, Police, NIA, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم