കാസിയ ഇറക്കുമതി തടയാന്‍ സര്‍ക്കാരിന് വിമുഖത: കറുവപ്പട്ട കര്‍ഷകര്‍


cassia
കണ്ണൂര്‍: മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന കാസിയ ഇറക്കുമതി തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുന്നുവെന്ന് പ്രമുഖ കറവപ്പട്ട കര്‍ഷകനായ പയ്യമ്പലം ജോണ്‍സണ്‍ വില്ലയില്‍ ലെനോര്‍ഡ് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇന്ത്യയില്‍ കറുവപട്ടയെക്കാള്‍ വില കുറവായതിനാല്‍ കാസിയയാണ് വിറ്റഴിക്കപ്പെടുന്നത്. കരളിനും വൃക്കക്കും തകരാറുണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വികസിത രാഷ്ട്രങ്ങളില്‍ കാസിയ നിരോധിച്ചിട്ടുണ്ട്.

ഇന്ത്യയ്ക്ക് ആവശ്യം12000 മെട്രിക് ടണ്‍ കറുവപ്പട്ടയാണ്. എന്നാല്‍ 500 മെട്രിക് ടണ്‍ കറുവപ്പട്ട മാത്രമാണ് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത്. നാനൂറ് ടണ്‍ കറവപ്പട്ടയാണ് ശ്രീലങ്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പതിനായിരം മെട്രിക് ടണ്‍ കാസിയയാണ് കറുവപ്പട്ടയെന്ന പേരില്‍ വില്‍പന നടത്താന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത്.

കറുവപ്പട്ടയ്ക്ക് പകരം കാസിയ ഉപയോഗിച്ചാല്‍ പിടിച്ചെടുത്ത് ആറു മാസം മുതല്‍ തടവിനും 10ലക്ഷം രൂപ പിഴ ചുമത്താനും ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല . കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത ആയുര്‍വേദ ഔഷധ നിര്‍മ്മാണ സ്ഥാപനങ്ങള്‍ പരിശോധിച്ച് സാമ്പിള്‍ ശേഖരിക്കാനും ഡ്രഗ്‌സ് ടെസ്റ്റിംഗ് ലാബിലേക്ക് അയക്കുന്നതിനും എല്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും ഡപ്യൂട്ടിഡ്രഗ്‌സ് കണ്‍ട്രോളര്‍ (ആയുര്‍വേദം) കഴിഞ്ഞമാസം ഉത്തരവിട്ടിട്ടുണ്ട്.

ആയുര്‍വേദ മരുന്നില്‍ കറുവപ്പട്ടയാണ് ചേര്‍ക്കുന്നതെന് കരുതിയാണ് ജനങ്ങള്‍ അത് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ കാസിയ ഇറക്കുമതി നിരോധിക്കണമെന്ന് ലിനോര്‍ഡ് ആവശ്യപ്പെട്ടു. ശ്രീലങ്കയില്‍ 200രൂപയാണ് കറുവപ്പട്ടയുടെ വില. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കറുവപ്പട്ടയ്ക്ക് 350 രൂപ വരെയാണ് വില. 270രൂപയാണ് ഇന്ത്യയില്‍ ഉല്‍പാദനച്ചെലവ്. എന്നാല്‍ കാസിയക്ക് 170 രൂപ നല്‍കിയാല്‍ മതി. അതുകൊണ്ടാണ് കാസിയ വന്‍തോതില്‍ ഉപയോഗിക്കുന്നത്. 40 ഏക്കര്‍ സ്ഥലത്ത് രണ്ടായിരം കിലോയോളം കറുവപ്പട്ട ലിനോര്‍ഡ് കൃഷി ചെയ്യുന്നുണ്ട്.

Keywords: Kerala, Kannur, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post