കണ്ണൂര്‍: പരിസ്ഥിതി സംഘടനയായ കിസാന്‍, കൃഷിവകുപ്പിന്റെയും കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും സഹകരണത്തോടെ മേയ്10 മുതല്‍ 15 വരെ കണ്ണൂര്‍ മുനിസിപ്പല്‍ പരിസരത്ത് മാമ്പഴ മഹോത്സവം സംഘടിപ്പിക്കുന്നു. മേയ് 10 ന് രാവിലെ ഗ്രാമവികസന വകുപ്പ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.
കരിമ്പം കൃഷി ഫാം, പടന്നക്കാട് കാര്‍ഷിക കോളേജ് എന്നിവിടങ്ങളില്‍ നിന്നും മുതലമട, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുളള മഹാരാജ സമ്പത്ത്, കലപ്പാടി, നീലം, ബാംഗ്‌ളോറ, അല്‍ഫോന്‍സ, മല്‍ഗോവ, ബംഗനപ്പാടി, സെന്തൂരം, തോത്തപുരി, നടുചേല, മൂവാണ്ടന്‍, ഗുദാദത്ത്, ഉഴവര്‍, തങ്കകാച്ചി തുടങ്ങിയ ഇനങ്ങളില്‍പെട്ടതും നാടന്‍ ഇനങ്ങളുമാണ് പ്രദര്‍ശനത്തിനെത്തുന്നത്. ചക്ക വിഭവങ്ങളുടെ പ്രദര്‍ശനവും നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മാമ്പഴ മഹേത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച കാലത്ത് പത്തു മണിക്ക് കണ്ണൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വര്‍ണ്ണോത്സവം ചിത്രരചനാ മത്സരം നടക്കും. നഴ്‌സറി, എല്‍.പി, യു.പി വിഭാഗങ്ങള്‍ക്കാണ് മത്സരം. പ്രസിദ്ധ ചിത്രകാരന്‍ എബി.എന്‍.ജോസഫ് ഉദ്ഘാടനം ചെയ്യും. വിവിധ മത്സരങ്ങളും, വിജ്ഞാന പ്രദമായ സെമിനാറുകളും ഇതിന്റെ ഭാഗമായി നടക്കും.

13 ന് മാമ്പഴ സംസ്‌കരണത്തെക്കുറിച്ച് ഉച്ചയ്ക്ക് രണ്ടു മണിക്ക് ഡോ.സി.എല്‍.ഷാറണ്‍ പ്രബന്ധം അവതരിപ്പിക്കും. 14ന് സി.ആര്‍.മനു ക്ലാസ്സെടുക്കും. മാമ്പഴത്തീറ്റ മത്സരം, കാര്‍ഷിക ക്വിസ്, അപൂര്‍വ്വമായ മാങ്ങകളുടെ പ്രദര്‍ശന മത്സരം, മാമ്പഴ കവിതാ മത്സരം, മാമ്പഴം കൊണ്ടുളള ഉല്പന്ന മത്സരം എന്നിവയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. ടി.ഒ.മോഹനന്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എ.സാവിത്രി, കിസാന്‍ സെക്രട്ടറി എം.രത്‌നകുമാര്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ സി.വി.ജിതേഷ് എന്നിവര്‍ പങ്കെടുത്തു.
Keywords: Kerala, Kannur, Mango fest, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment