ആദിവാസി യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

ഇരിക്കൂര്‍: മിസ്ഡ് കാളിലൂടെ പരിചയപ്പെട്ട ആദിവാസിയുവതിയെ വിവാഹവാഗ്ദ്ധാനം നല്‍കി പീഡിപ്പിച്ചകേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കുമ്പള കുണ്ടങ്കേരയടുക്കത്തെ കൊറഗ യുവതിയെ (18) ബലാത്സംഗം ചെയ്തതിന് മലപ്പുറം കുറ്റിപ്പുറം പക്കനെല്ലൂര്‍ സ്വദേശികളായ അബ്ദുല്‍ ഗഫൂര്‍(30) കണക്കച്ചേരിയിലെ അബൂബക്കര്‍ സിദ്ദിഖ് അമീര്‍(25) എന്നിവരെയാണ് ഇരിക്കൂര്‍ പൊലിസ് അറസ്റ്റു
Molestation case
ചെയ്തത്.

അബ്ദുല്‍ ഗഫൂര്‍ ഗള്‍ഫില്‍ ജോലി ചെയ്യവെ മിസ്ഡ് കാള്‍ വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. ഏതാനും ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഇയാള്‍ വിവാഹവാഗ്ദ്ധാനം നല്‍കി യുവതിയെ കഴിഞ്ഞ ഞായറാഴ്ച്ച സൃഹുത്ത് അമീറിനൊപ്പം കാറില്‍ കൊണ്ടുപോയി മൈസൂരില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി പഴശി അണക്കെട്ട് പരിസരത്തെത്തിയ സംഘത്തെ യുവതിയുടെ ബഹളം കേട്ട് നാട്ടുകാരാണ് പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുന്നത്. യുവതിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

Keywords: Kerala, Irikkoor, Kannur, Arrested, Molestation, case, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post