നഗരത്തില്‍ ഗുണ്ടാഅക്രമണം: യുവാവിന് പരിക്കേറ്റു

കണ്ണൂര്‍: കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി കണ്ണൂര്‍ നഗരത്തിലുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിറ്റി മാവേലി സ്‌റ്റോറിനു സമീപത്തെ രയരോത്ത് വീട്ടില്‍ നിയാസിനാ(32)ണ് പരിക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രഥമശ്രുശ്രൂഷ നല്‍കിയതു ശേഷം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Attacked

ഞായറാഴ്ച അര്‍ദ്ധരാത്രി പന്ത്രണ്ടേകാലിന് കവിതാബാറിനു സമീപത്തുവച്ചാണ് നിയാസിനെ അഞ്ചംഗ സംഘം ആക്രമിച്ചത്. തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്. ബാറിനു സമീപം ചോരയില്‍ കുളിച്ചുകിടന്ന നിയാസിനെ അഗ്‌നിശമനസേനയുടെ ആംബുലന്‍സ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. ടൗണ്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Keywords: Kerala, Kannur, Injured, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post