കണ്ണൂര്‍: നിക്ഷാന്‍ ഇലക് ട്രോണിക്സില്‍ നിന്ന് ഗോഡൗണ്‍ ചുമതലക്കാരനും സഹായികളും ചേര്‍ന്ന് കവര്‍ന്ന അഞ്ച് ലക്ഷം രൂപയുടെ ഇലക് ട്രോണിക്സ് സാധനങ്ങളില്‍ നിന്നും ഒരുഭാഗം കണ്ടെടുത്തു. ആറ് എല്‍. ഇ. ഡി ടെലിവിഷന്‍, 10 ഇന്‍ഡക്ഷന്‍ കുക്കര്‍, മിക്സികള്‍, വാക്വം ക്ളീനറുകള്‍ എന്നിവയാണ് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ ഗോഡൗണ്‍ ചുമതലക്കാരന് തിരുവനന്തപുരം സ്വദേശി ദീപു, സഹായികളായ അര്‍ഷാദ്, നിധിന്ഗോപി എന്നിവരില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കണ്ണൂര്‍ നഗരത്തിലെ ചിലവീടുകളിലും സ്ഥാപനങ്ങളിലും ഇവര്‍ വിറ്റ സാധനങ്ങള്‍ കണ്ടെടുത്തത്. ബാക്കി സാധനങ്ങള്‍ കണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പൊലിസ് കോടതിയില്‍ ഹര്‍ജി നല്‍കും.
Keywords: Kerala, Kannur, Electronics, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment