നെഹ്‌റു മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചു: കെ.ടി.തോമസ്

K.T Thomas
കണ്ണൂര്‍: പതിനാറുവര്‍ഷക്കാലം ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു മതേതര മൂല്യങ്ങളിലും ജനാധിപത്യത്തിലും അടിയുറച്ചുവിശ്വസിക്കുകയും ഇവ കാത്തുസൂക്ഷിക്കുന്നതിനു വേണ്ടി നിലകൊള്ളുകയും ചെയ്ത വ്യക്തിയായായിരുന്നുവെന്ന് മുന്‍ ചീഫ്ജസ്റ്റീസ് കെ.ടി.തോമസ് പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 49 ാമത് ചരമദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു പബ്ലിക് ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്റെറിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനെതിരായിരുന്ന നെഹ്‌റു രാഷ്ട്രത്തിന്റെ വിദേശബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ അപ്രതീകഷിതമായുണ്ടായ 1962 ലെ ചൈനയുടെ ആക്രമണത്തോടെ ഭരണരംഗത്ത് പരാജയം സംഭവിക്കുകയും ഇത് നെഹ്‌റുവിനെ വളരെയധികം തളര്‍ത്തുകയും ചെയ്തു. നിലപാടുകളെ നോക്കാതെ കാര്യപ്രാപ്തിയുള്ളവരെ ഉന്നതസ്ഥാനങ്ങളിലും രാഷ്ട്രീയത്തിനതീതമായി പാര്‍ലിമെന്റിലും എത്തിക്കാന്‍ നെഹ്‌റു ശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.മുണ്ടേരി ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു. കലക്ടര്‍ ഡോ.രത്തന്‍ ഖേല്‍ക്കര്‍ ലൈബ്രറി ചെയര്‍മാന്‍ ടി.ഒ.മോഹനന്‍, വി.പി.കിഷോര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kerala,  Kannur, Nehru, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم