നഗരസഭാ അധ്യക്ഷ പദവി: ലീഗില്‍ ഗ്രൂപ്പ് പോരാട്ടം ആളിക്കത്തുന്നു


IUML flag
കണ്ണൂര്‍: നഗരസഭാദ്ധ്യക്ഷ പദവി ആര്‍ക്കു നല്‍കണമെന്ന തര്‍ക്കം മുസ്‌ലിം ലീഗിലെ ഗ്രൂപ്പു പോര് വീണ്ടും ആളിക്കത്തിക്കുന്നു. ഏറെക്കാലമായി പത്തിമടക്കിയിരുന്ന ഇ.അഹമ്മദ് കുഞ്ഞാലിക്കുട്ടി ഗ്രൂപ്പുകളാണ് വീണ്ടും പോരിനിറങ്ങിയിരിക്കുന്നത്.

അഹമ്മദ് ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന ജില്ലയിലെ പ്രമുഖ നേതാക്കള്‍ കളംമാറി ചവുട്ടിയതോടെയാണ് നഗരസഭാദ്ധ്യക്ഷ സ്ഥാനത്തിനുവേണ്ടിയുളള അങ്കത്തിന് വാശികൂടിയത്. മുന്‍ ധാരണയനുസരിച്ച് കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പദവിയിലെ ആദ്യപാദം പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസിലെ എം സി ശ്രീജ സ്ഥാനമൊഴിഞ്ഞതോടെയാണ് ലീഗില്‍ അടിതുടങ്ങിയത്. ശ്രീജ സ്ഥാനമൊഴിയണമെന്ന ആവശ്യത്തില്‍ ലീഗിലെ കൗണ്‍സിലര്‍ ഒറ്റക്കെട്ടായിരുന്നു.

നേരത്തേ റോഷ്‌നി ഖാലിദിനെ നഗരസഭാദ്ധ്യക്ഷയാക്കാനായിരുന്നു ധാരണ. എന്നാല്‍ ചില കൗണ്‍സിലര്‍മാര്‍ കാലുമാറിസീനത്തിനു വേണ്ടി രംഗത്തെത്തിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

ഇതിനിടെ, നഗരസഭാ മുന്‍ ചെയര്‍മാന്‍ ബി.പി ഫാറൂഖ്, അഷ്‌റഫ് ബംഗാളി മൊഹല്ല എന്നിവര്‍ മുന്‍തീരുമാനവുമായി മുന്നോട്ടുപോവണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെ ഒരു ലോഡ്ജില്‍ ഇവര്‍ യോഗം ചേര്‍ന്നു.

ഇക്കാര്യമറിഞ്ഞ് സീനത്തിനെ അനുകൂലിക്കുന്നവര്‍ ബഹളമുാക്കുകയും ഇവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തതോടെ ലീഗിലെ ഗ്രൂപ്പ് പോര് തെരുവിലേക്കെത്തി.

പ്രശ്‌നം കൂടുതല്‍ വഷളാവാതിരിക്കാനാണ് ജില്ലാനേതൃത്വം ഇടപെട്ട് കഴിഞ്ഞ ദിവസം ലീഗ് കൗണ്‍സിലര്‍മാരെ രഹസ്യമായി വിളിച്ചുചേര്‍ത്ത് ഹിതപരിശോധന നടത്തിയത്. രഹസ്യവോട്ടെടുപ്പില്‍ റോഷ്‌നി ഖാലിദിനെക്കാള്‍ ഒരുവോട്ടിന് പുറകിലാണ് സീനത്ത്. സംവരണമണ്ഡലത്തില്‍ നിന്നു ജയിച്ച ഒരു വനിതാ കൗണ്‍സിലര്‍ സീനത്തിനു വേണ്ടി വോട്ട് ചെയ്യുമെന്നറിയിച്ചതിനുശേഷം അവസാനനിമിഷത്തില്‍ കാലുമാറുകയായിരുന്നുവത്രെ.

Keywords: Kerala, Kannur, Muslim League, Election, Municipal chairman, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post