ഹയര്‍ സെക്കന്‍ഡറിയിലും കണ്ണൂര്‍ ജില്ല പിന്നില്‍

കണ്ണൂര്‍: ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വന്നപ്പോഴും കണ്ണൂര്‍ ജില്ല പിന്നാക്കം പോയി. ഈയിടെ എസ്.എസ്.എസ്.എസ്.എല്‍.സി ഫലവും നിരാശാജനകമായിരുന്നു. 82.85 ശതമാനമാണ് ഹയര്‍ സെക്കന്‍ഡറിയില്‍ കണ്ണൂര്‍ ജില്ലയുടെ വിജയ ശതമാനം. കഴിഞ്ഞവര്‍ഷം 88.5 ശതമാനവും അതിനു മുമ്പ് 85 ശതമാനവുമായിരുന്നു. അതേസമയം സംസ്ഥാനതലത്തിലെ വിജയശതമാനത്തിന്റെ കാര്യത്തില്‍ ജില്ല മുന്നിലാണ്. കഴിഞ്ഞവര്‍ഷം അഞ്ചാംസ്ഥാനത്തായിരുന്ന കണ്ണൂര്‍ ജില്ല ഇത്തവണ മൂന്നാം സ്ഥാനത്തെത്തി.

ഇത്തവണ കണ്ണൂര്‍ ജില്ലയില്‍ രണ്ട് വിദ്യാലയങ്ങള്‍ക്കു മാത്രമേ നൂറുമേനി വിജയം അവകാശപ്പെടാനായുള്ളൂ. കഴിഞ്ഞ വര്‍ഷം ഏഴു വിദ്യാലയങ്ങള്‍ നൂറുമേനി നേടി.
Exam Result


2010-11 അദ്ധ്യയന വര്‍ഷത്തിലും ര് സ്‌കൂളുകളാണ് ഇതിന് അവകാശികളായത്. കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദീനുല്‍ ഇസ്‌ലാംസഭ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചിറക്കല്‍ക്കുളം എന്നിവയാണ് നൂറുമേനി വിജയത്തിന് അര്‍ഹരായത്. കടമ്പൂര്‍ സ്‌കൂളില്‍ നിന്ന് 222 കുട്ടികളും ദീനുല്‍ ഇസ്‌ലാം സഭയില്‍നിന്ന് 21 കുട്ടികളും വിജയിച്ചു.

വിജയശതമാനത്തില്‍ കണ്ണൂര്‍ ജില്ല പിന്നിലേയ്ക്ക് പോയെങ്കിലും എ പ്‌ളസ് നേടിയവരുടെ കാര്യത്തില്‍ അഭിമാനം കാത്തുസൂക്ഷിച്ചു. എ പ്‌ളസിന്റെ കാര്യത്തില്‍ 201112 വര്‍ഷം 246 എന്ന എണ്ണം ഇക്കുറി 419 ആക്കി ഉയര്‍ത്തി. അതേസമയം മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ജില്ലകളുടെ പട്ടികയില്‍ കണ്ണൂര്‍ ഏഴാം സ്ഥാനത്താണ്.

മാഹിയിലെ ഹയര്‍ സെക്കന്‍ഡറി വിജയം 82.55 ശതമാനമാണ്. അഞ്ച് വിദ്യാലയങ്ങളില്‍ നിന്ന് പരീക്ഷയെഴുതിയ 510 പേരില്‍ 421 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 30.95 ആണ് വിജയശതമാനം. 4503 പേര്‍ രജിസ്റ്റര്‍ ചെയ്ത് 4427 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 1370 പേര്‍ ഉപരിപഠന യോഗ്യത നേടി.

വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നൂറു മേനി ലഭിച്ച സ്‌കൂളുകള്‍ തീരെയില്ല. ജില്ലയില്‍ അഞ്ചു സ്‌കൂളുകള്‍ 90 ശതമാനത്തിലേറെ വിജയം നേടി.

Keywords: Kerala, Kannur, Higher Secondary, result, examination, failed, Passed, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post