ചക്കരക്കല്‍: അഞ്ചരക്കണ്ടി പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡായ ആനേനിമെട്ടയില്‍ എല്‍. ഡി.എഫ് സിറ്റിംഗ് സീറ്റില്‍ വോട്ട് ചോര്‍ച്ച. കഴിഞ്ഞ തവണ ലഭിച്ചതിനെക്കാള്‍ അഞ്ചിലൊന്ന് വോട്ട് കുറവെ ഇക്കുറി ലഭിച്ചുളളൂ. 51വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥി പി. സുരേന്ദ്രന്‍ വിജയിച്ചത്. ഈവാര്‍ഡില്‍ ഇക്കുറി ഇരുന്നൂറിലേറെ പുതിയവോട്ടര്‍മാരുണ്ടായിരുന്നു. സി.പി. എം കോട്ടയായ വാര്‍ഡില്‍ വോട്ടുചോര്‍ച്ചയുണ്ടായത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ആകെ പോള്‍ ചെയ്ത 981വോട്ടില്‍ സുരേന്ദ്രന് 513വോട്ടും യു. ഡി. എഫ് സ്ഥാനാര്‍ത്ഥി കെ. എം സതീശന് 462 വോട്ടും ലഭിച്ചു. മൂന്ന് വോട്ടുകള്‍ അസാധുവാകുകയും മൂന്ന് വോട്ട് സ്വതന്ത്രനുലഭിക്കുകയും ചെയ്തു.
എല്‍. ഡി. എഫ് കഷ്ടിച്ച് വിജയിച്ചുവെങ്കിലും പാര്‍ട്ടിഗ്രാമത്തിലുണ്ടായ വോട്ടുചോര്‍ച്ച വിവാദമായിരിക്കുകയാണ്. കഴിഞ്ഞ തവണ എല്‍. ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാജിക്ക് 260 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ഇദ്ദേഹം ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോയ ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 81ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
സി. പി. എമ്മിലെ വിഭാഗീയതയെ തുടര്‍ന്ന് ഏറെപേര്‍ പാര്‍ട്ടി അംഗത്വം പുതുക്കാതെ വിട്ടു നിന്ന അഞ്ചരക്കണ്ടി ഏറിയാകമ്മിറ്റിയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണ് ആനേനിമെട്ട. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജയിച്ചുവെങ്കിലും വോട്ടിംഗിലുണ്ടായ ഗണ്യമായ കുറവ് നേതൃത്വം ഗൗരവകരമായാണ് കാണുന്നത്.

Keywords: Kerala, Chakkarakkal, LDF, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment