മയ്യില്‍: നിയമന നിരോധനത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ട് ഡി.വൈ.എഫ്.ഐ.കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചു. അപ്രഖ്യാപിത നിയമന നിരോധനമാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിനിധി സമ്മേളനം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുകൊണ്ടാണ് അപ്രഖ്യാപിത നിയമന നിരോധനം നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സമ്മേളനം ആരോപിച്ചു.
കെ.എസ്.ആര്‍.ടി.സിയിലെ വിവിധ തസ്തികകളിലും ലബോറട്ടറി അസിസ്റ്റന്റ് തസ്തികയിലും നിയമനം നടത്തേണ്ടത് അത്യാവശ്യമായിരുന്നിട്ടും നിയമനം നിറുത്തിവയ്ക്കുകയായിരുന്നു. അതുപോലെ തന്നെ റാങ്ക്‌ലിസ്റ്റങ്ങ കാലാവധി തീരാറായ പല തസ്തികകളിലും നിയമനം നടത്താതെ നീട്ടിക്കൊണ്ടുപോവുകയാണെന്നും സമ്മേളനം വിലയിരുത്തി.
പ്രകടനത്തിനു ശേഷം നടന്ന പൊതുസമ്മേളനത്തോടെയാണ് മൂന്നു ദിവസം നീണ്ടുനിന്ന ഡി.വൈ. എഫ്.ഐ. കണ്ണൂര്‍ ജില്ലാ സമ്മേളനം സമാപിച്ചത്. ബുധനാഴ്ച വൈകിട്ട് ചെക്യാട്ടുകാവിനടുത്തു നിന്നാരംഭിച്ച പ്രകടനം രണ്ടു മണിക്കൂറിലേറെ സമയമെടുത്താണ് പൊതുസമ്മേളന നഗരിയായ മയ്യില്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയില്‍ നൂറുകണക്കിന് യുവാക്കളാണ് വൈറ്റ് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രകടനത്തിന്റെ മുന്‍ നിരയില്‍ സംസ്ഥാന സെക്രട്ടറി ടി.വി. രാജേഷ് എം.എല്‍.എ, എ. എന്‍.ഷംസീര്‍, പി.എ.മുഹമ്മദ് നിയാസ്, എം.മധു തുടങ്ങിയ നേതാക്കള്‍ അണിനിരന്നു.
പൊതുസമ്മേളനം സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം എ.വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. എം.സ്വരാജ്, ടി.വി. രാജേഷ്, എ. എന്‍.ഷംസീര്‍, പി.പി.ദിവ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kerala, Kannur, DYFI, District conference, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment