കണ്ണൂര്‍: തീവ്രവാദത്തോടും ഭീകരവാദത്തോടും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സന്ധി ചെയ്യില്ലെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. സ്‌നേഹത്തോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയാനാണ് മതഗ്രന്ഥങ്ങള്‍ പ്രബോധിപ്പിക്കുന്നത്. എന്നാല്‍ ചില ശക്തികള്‍ മനുഷ്യര്‍ തമ്മിലുള്ള വിദ്വേഷമാണ് പഠിപ്പിക്കുന്നത്. ഇസ്‌ലാം മമതയുള്ള മതമാണ്. സാഹോദര്യത്തോടെയും സഹാനുഭൂതിയോടെയും ജീവിക്കാന്‍ മനുഷ്യനെ പഠിപ്പിക്കുന്ന മതമാണ്.
ജനാധിപത്യവും, മതേതരത്വവും സംരക്ഷിക്കാനുള്ള ബാധ്യത ഓരോ മതവിശ്വാസിക്കുമുണ്ട്. ഭരണഘടന അനുശ്വാസിക്കുന്ന മതേതരത്വം ഉയര്‍ത്തിപിടിക്കാനുള്ള വിട്ടുവീഴ്ചയില്ലാത്ത സമരത്തിന് യൂത്ത്‌ലീഗ് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ യൂത്ത് ലീഗ് ജാഗ്രതാ സന്ദേശ യാത്രയുടെ സമാപനം കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര സംഘര്‍ഷം സൃഷ്ടിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചില ഛിദ്രശക്തികള്‍ നാടിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനാധിപത്യത്തിന്റെ ഉള്‍കരുത്തുള്ള ഇന്ത്യ അത്തരം റിബല്‍ വിപ്ലവങ്ങളെ അതിജീവിച്ചുവെന്ന് ഇ. അഹമ്മദ് പറഞ്ഞു.
സിക്ക് തീവ്രവാദത്തിനു അവസാനമുണ്ടാക്കിയത് ഇതേവഴിയിലൂടെയാണ്. ഇത് അസാധ്യമാക്കും വിധം ഇന്ത്യയുടെ സുരക്ഷാവിഭാഗം ഏറ്റവും കരുത്തുള്ളതാണ്. ലോകത്തില്‍ തന്നെ മികച്ച സൈനിക സംവിധാനമുള്ള ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ ചില വിധ്വംസക ശക്തികള്‍ മതത്തിന്റെ പേര് പറയുന്നത് തീര്‍ത്തും അപഹാസ്യമാണ്.
അഭിപ്രായം പ്രകടിപ്പിക്കേണ്ടത് ആയുധം കൊണ്ടല്ല, ആശയം കൊണ്ടാണ്. തെറ്റായ വഴിയിലൂടെ യുവത്വത്തെ നയിച്ച് ഈ രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ഒറ്റപ്പെട്ട ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരായ ജാഗ്രതയോടെയുള്ള നീക്കം രാജ്യത്തെ യുവാക്കളുടെ ഭാഗത്തു നിന്നുണ്ടാവണം. യൂത്ത്‌ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.താഹിര്‍ അദ്ധ്യക്ഷത വഹിച്ചു. വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി, കെ.എം.ഷാജി, കെ.എം.സൂപ്പി, അബ്ദുറഹിമാന്‍ കല്ലായി, മുസ്തഫ ഹുദവി ആക്കോട്, എ. ഐ.അബ്ദുല്‍ മജീദ് സലാഹി, അബ്ദുല്‍ ലത്തീഫ് സഅദി, സി. പി.സലീം എന്നിവര്‍ പ്രസംഗിച്ചു.
Keywords: Kerala, Kannur, E. Ahammed, Minister, Indian Union Muslim League, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Post a Comment