കണ്ണൂര്‍: ആയിക്കരയില്‍ മത്സ്യമേഖലയിലെ തൊഴിലാളികള്‍ പണിമുടക്കി ഹര്‍ത്താല്‍ ആചരിച്ചു. ഹാര്‍ബറില്‍ അടിഞ്ഞുകൂടിയ ചെളിനീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് പണിമുടക്കും ഹര്‍ത്താലും ആചരിച്ചത്. കണ്ണൂര്‍ അഴീക്കോട് പരമ്പരാഗത മത്സ്യതൊഴിലാളി സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
പണിമുടക്കിയ തൊഴിലാളികള്‍ ഹാര്‍ബര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനയറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍ ദേവസി ഈരത്തറ ഈരത്തറ ഉദ്ഘാടനം ചെയ്തു.
ഹാര്‍ബറുമായി ബന്ധപ്പെട്ട അറ്റക്കുറ്റപ്പണികളും നവീകരണവും കൃത്യസമയത്ത് നടത്താത്തതും മത്സ്യതൊഴിലാളികളെ കടുത്തദുരിതത്തിലേക്ക് തളളിവിട്ടിരിക്കുകയാണെന്ന് ദേവസി ഈരത്തറ ചൂണ്ടിക്കാട്ടി.
ഹാര്‍ബറിനകത്തെ ചെളിയില്‍ മത്സ്യബന്ധന യാനങ്ങള്‍ കുടുങ്ങിപ്പോകുന്നതും തകരുന്നതും പതിവാണ്. ഈക്കാര്യത്തില്‍ അടിയന്തിരമായ ഇടപെടണമെന്ന് മോണ്‍ ദേവസി ഈരത്തറ ആവശ്യപ്പെട്ടു. യു. പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു. ടി. രാമകൃഷ്ണന്‍, എം.എ കരീം, എ.പി പ്രഭാകരന്‍, കെ.കെ അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala, Kannur, Fisher men, Harthal, march, strike, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
إرسال تعليق