കണ്ണൂര്‍: നാറാത്ത് ആയുധപരിശീലന കേന്ദ്രം പൊലിസ് പിടികൂടിയ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുമെന്ന ബി ജെ പിയുടെ പ്രഖ്യാപനം തടയുമെന്ന പോപ്പുലര്‍ ഫ്‌റണ്ടിന്റെ നിലപാടും നാറാത്ത് മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് ഡി. സി .സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് നിര്‍ദ്ദേശിച്ച നടപടികളോട് സഹകരിക്കുകയാണ് ബി ജെ പി നേതൃത്വം ചെയ്യേണ്ടത്.
നാറാത്ത് ആയുധപരിശീലന കേന്ദ്രം കണ്ടെത്തുകയും ഇവിടെ തീവ്രവാദസംഘടന പ്രവര്‍ത്തകരെ പോലീസ് പിടികൂടുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാഷ്ട്‌റീയ പാര്‍ട്ടികള്‍ ഇവിടെ സമാധാനപരമായ പ്രതിഷേധ പരിപാടികളും തീവ്രവാദത്തിനെതിരായ മതേതര കൂട്ടായ്മകളും സംഘടിപ്പിച്ചിരുന്നു. അന്നൊന്നും ഇതില്‍ ഇടപെടാതിരുന്ന ബി ജെ പി ഇപ്പോള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നത് രാഷ്ട്‌റിയ ഗൂഢലക്ഷ്യങ്ങളോടെയാണ്. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാറാത്ത് പ്രദേശത്ത് ഹിന്ദു-മുസ്ലീം വികാരമുയര്‍ത്തി ചേരിതിരിവുണ്ടാക്കാനേ ബി ജെ പി മാര്‍ച്ച് ഉപകരിക്കുകയുള്ളു. ഇത്തരത്തില്‍ നാട്ടില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്ത് പാകാനുള്ള ബി ജെ പിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും ശ്രമം മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

Keywords: Kerala, Kannur, Narath, K. Surendran, Police, Popular Front, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Post a Comment